കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മാത്രമായി തയ്യാറാക്കിയ ആര്‍.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂര്‍ത്തിയാക്കാനായില്ല....

കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മാത്രമായി തയ്യാറാക്കിയ ആര്‍.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂര്‍ത്തിയാക്കാനായില്ല. ഇന്നലെ രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ റോക്കറ്റ് നിലയത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി.യുടെ എക്‌സ് എല്‍ പതിപ്പായ സി.61 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം നടത്തിയത്.
നാലു ഘട്ടങ്ങളുള്ള റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലെ പിഴവാണ് കാരണമെന്ന് ഐ.എസ്.ആര്‍.ഒ . കാരണങ്ങള്‍ പഠിച്ച് പരിഹരിച്ചശേഷം പുതിയ വിക്ഷേപണം നടത്തും. വിക്ഷേപണപരാജയത്തെക്കുറിച്ച് അന്വേഷണത്തിന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.വി. നാരായണന്‍ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം മൂന്നാംഘട്ടത്തിലെ ചേംബറിലെ മര്‍ദ്ദവും മോട്ടോറിലെ മര്‍ദ്ദവും തമ്മിലുള്ള അനുപാത വ്യത്യാസമാണ് ദൗത്യം പരാജയത്തിലാക്കിയത്. ഇതിനു കാരണമായത് ഈ ചേംബറിലെ നോസിലിലെ ചെറിയ പിഴവാണെന്നാണ് പ്രാഥമിക അനുമാനത്തിലുള്ളത്. നോസിലിലെ ചോര്‍ച്ച ഇന്ധനം ജ്വലിക്കുമ്പോഴുണ്ടാക്കേണ്ട മര്‍ദ്ദം കുറച്ചു.ഈ മര്‍ദ്ദത്തിന്റെ ശക്തിയിലാണ് റോക്കറ്റിന് മുന്നോട്ട് കുതിക്കാനുള്ള പ്രവേഗം ലഭിക്കുന്നത്. മര്‍ദ്ദം കുറഞ്ഞതോടെ അതുണ്ടായില്ല.
അതായത് കാശ്മീര്‍ പ്രശ്‌ന സാഹചര്യത്തില്‍ തിരക്കുപിടിച്ചാണ് വിക്ഷേപണം നിശ്ചയിച്ചത്. പതിവ് സൂഷ്മപരിശോധനകള്‍ അതിവേഗം പൂര്‍ത്തിയാക്കിയാണ് റോക്കറ്റും ഉപഗ്രഹവും വിക്ഷേപണത്തിന് ഒരുക്കിയത്. അതുകൊണ്ടുണ്ടായ നോട്ടക്കുറവാണെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha