ഐപിഎല്ലില്‍ വമ്പന്‍ ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍...

ഐപിഎല്ലില്‍ വമ്പന്‍ ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്തിന്റെ പ്ലേ ഓഫ് പ്രവേശം. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും വീശിയടിച്ച പോരാട്ടത്തില്‍ ഗുജറാത്ത് 19 ഓവറില്‍ ലക്ഷ്യം കാണുകയും ചെയ്തു.
സായ് സുദര്‍ശന്‍ സെഞ്ച്വറി നേടിയപ്പോള്‍ ഗില്‍ പുറത്താവാതെ 93 റണ്‍സെടുത്തു. വിജയത്തോടെ ഗുജറാത്തും ബെംഗളൂരുവും പഞ്ചാബ് കിങ്‌സും പ്ലേ ഓഫില്‍ കടന്നു. 12 കളികളില്‍നിന്ന് ഒന്‍പത് വിജയങ്ങളുള്ള ഗുജറാത്ത് 18 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. മറുപടിയില്‍ ബാറ്റിങ്ങില്‍ മികച്ച ഇന്നിങ്സാണ് ഗുജറാത്ത് പുറത്തെടുത്തത്.
സുദര്‍ശന്‍ 61 പന്തില്‍ 12 ഫോറും നാലു സിക്സും സഹിതം 108 റണ്‍സടിച്ചെടുത്തു. ഗില്‍ 53 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും സഹിതം 93 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (65 പന്തില്‍ 112) സെഞ്ച്വറിയാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. നാല് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ആദ്യ 35 പന്തുകളില്‍ 50 പിന്നിട്ട രാഹുല്‍ പിന്നീടത്തെ 25 പന്തിലാണ് സെഞ്ചറിയിലെത്തിയത്.
"
https://www.facebook.com/Malayalivartha