ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസിന് ജാമ്യം...

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസിന് ജാമ്യം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം മെയ് 27 വരെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ബെയ്ലില് ദാസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ എട്ട് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യമനുവദിച്ചത്. ഒളിവിലായിരുന്ന ബെയ്ലിന് ദാസിനെ വ്യാഴാഴ്ച വൈകിട്ട് 6.45ന് തുമ്പ സ്റ്റേഷന്‍കടവില്‍ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ആള്‍സെയിന്‍സ് ജംഗ്ഷനില്‍ നിന്ന് ആള്‍ട്ടോ കാറോടിച്ച് തുമ്പ ഭാഗത്തേക്ക് പോകുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കാറിനെ പിന്തുടര്ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























