Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...


ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..


അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം തുടങ്ങി..ഇറാന്റെ കണ്ണുകളെ വെട്ടിച്ച് 7500 കിലോമീറ്റര്‍ അകലേക്ക് പറന്നത്, പസഫിക് സമുദ്രത്തിലെ ത് ഗ്വാമിൽ നിന്ന്,..എന്തിനാണ് ഈ ദ്വീപ് തിരഞ്ഞെടുത്തത്..


അനിശ്ചിതാവസ്ഥയിൽ പശ്ചിമേഷ്യ; ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ച് ഇറാൻ: ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി: തെല്‍ അവിവിലും ജറുസലേമിലും ഒരേ സമയം ആക്രമണം...

മലയാളികളെ എല്ലാവരേയും സങ്കടത്തിലാഴ്ത്തി കല്യാണി പോയി; മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് അവസാനം കല്യാണിയുടെ മൃതദേഹം കണ്ടെത്തി

20 MAY 2025 09:02 AM IST
മലയാളി വാര്‍ത്ത

കല്യാണിയ്ക്ക് ഒന്നും പറ്റരുതേ എന്നായിരുന്നു എല്ലാവരുടേയും പ്രാര്‍ത്ഥന. പക്ഷെ അവസാനം ഞെട്ടിപ്പോയി. ആലുവയില്‍ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങല്‍ വിദഗ്ധര്‍ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തി. അംഗനവാടിയില്‍ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആംബുലന്‍സില്‍ സംഭവ സ്ഥലത്തില്‍ നിന്ന് കൊണ്ടുപോയി.

തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെയും ഇരുട്ടും അവഗണിച്ചും തിരച്ചില്‍ തുടര്‍ന്നിരുന്നു. കല്യാണിയെന്ന മൂന്ന് വയസുകാരിയേയാണ് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ തുടക്കത്തില്‍ നല്‍കിയിരുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നല്‍കുന്നത്. മൂഴിക്കുളം പാലത്തിന് മധ്യ ഭാഗത്ത് വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അമ്മ പൊലീസിനോട് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചത്.

ഇവര്‍ക്ക് കല്യാണിയെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട്. കുടുംബത്തില്‍ പ്രശ്‌നമുണ്ടായിരുന്നതായി കല്യാണിയുടെ അമ്മ സന്ധ്യയുടെ ബന്ധുക്കള്‍ വിശദമാക്കി. എന്നാല്‍ കുഞ്ഞിനെതിരായ ക്രൂരത ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. മരത്തടിയില്‍ തട്ടി നില്‍ക്കുന്ന നിലയിലായിരുന്നു കല്യാണിയുടെ മൃതദേഹമുണ്ടായിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് കല്യാണിയുടെ അമ്മയുള്ളത്. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുടുംബപരമായി പ്രശ്‌നങ്ങള്‍ നിലവിലുള്ളതിനാല്‍ കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്.

സാധാരണ ഗതിയില്‍ പ്രതികൂല സാഹചര്യങ്ങളില്‍ തെരച്ചിലിന് ഇറങ്ങുന്നവരുടെ സുരക്ഷ പരിഗണിച്ച് രാത്രി വൈകിയുള്ള തെരച്ചില്‍ നടത്താറില്ലെങ്കിലും കാണാതായത് പിഞ്ചുകുഞ്ഞായതിനാല്‍ പൊലീസും നാട്ടുകാരും കനത്ത മഴയും ഇരുട്ടും അവഗണിച്ച് തെരച്ചില്‍ തുടരുകയായിരുന്നു.

ഇന്നലെ വൈകുന്നേരം മുതലാണ് എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നത്. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. കല്യാണി എന്നാണ് കുട്ടിയുടെ പേര്. ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്. കുട്ടി അങ്കനവാടിയില്‍ പോയിരുന്നു. അതിന് ശേഷമാണ് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്തത്. യാത്രക്കിടെ ബസ്സില്‍ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി.സിസിടിവി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. റെയില്‍ വേ സ്റ്റേഷനുകളിലും പ്രത്യേകം അന്വേഷണം നടത്തി.

ആലുവയില്‍ കാണാതായ മൂന്ന് വയസുകാരിയ്ക്കായി നടത്തിയത് അസാധാരണ രീതിയിലെ തെരച്ചിലാണ്. മരത്തടിയില്‍ തട്ടി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെ കണ്ണീരില്‍ മുങ്ങി ആലുവ. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് തിരുവാങ്കുളത്ത് നിന്ന് നിന്ന് അമ്മയ്‌ക്കൊപ്പം പോയ മൂന്ന് വയസുകാരിയെ കാണാതായതായി വിവരങ്ങള്‍ പുറത്ത് വന്നത്. അംഗനവാടിയില്‍ നിന്ന് സന്ധ്യ കൂട്ടിക്കൊണ്ട് വന്ന മകളെ വീട്ടിലേക്ക് കൊണ്ട് വരാത്തതിനേ തുടര്‍ന്നായിരുന്നു ഇത്. വീട്ടുകാരുടെ ചോദ്യം ചെയ്യലില്‍ ബസില്‍ വച്ച് മകളെ നഷ്ടമായെന്നും പിന്നീട് മകളെ എവിടെ വച്ച് കാണാതായെന്നുമുള്ള പ്രതികരണങ്ങള്‍ കല്യാണിയുടെ അമ്മ സന്ധ്യ നടത്തിയത്.

പിന്നാലെ ചെങ്ങമനാട് പൊലീസ് സന്ധ്യയെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് മൂഴിക്കുളം ഭാഗത്തെ പാലത്തിന് സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചതായി വിശദമായത്. പ്രതികൂല കാലാവസ്ഥയില്‍ സാധാരണ ഗതിയിലെ പ്രോട്ടോക്കോളുകള്‍ മറികടന്നായിരുന്നു കല്യാണിക്കായി നടത്തിയ തെരച്ചില്‍. സംഭവ സ്ഥലത്ത് സന്ധ്യയെ എത്തിച്ച് ഇവര്‍ ചൂണ്ടിക്കാണിച്ച ഭാഗത്തായി തെരച്ചില്‍ നടത്തിയിരുന്നു. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ മൂഴിക്കുളം പാലത്തിനടിയിലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പുഴയുടെ നടുവിലെ തൂണിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ആലുവയിലെ സ്‌കൂബാ ടീം അറിയിച്ചു. വെള്ളത്തില്‍ തടികള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു കല്യാണിയുടെ മൃതദേഹമുണ്ടായിരുന്നത്. സന്ധ്യ കല്യാണിയെ കൂടാതെ വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് കുഞ്ഞിനെ കാണാതായതായി വിവരം വന്നത്. തെരച്ചില്‍ പുരോഗമിക്കുന്ന സമയത്ത് കല്യാണിയുടെ പിതാവും മൂഴിക്കുളത്ത് എത്തിയിരുന്നു. ഭര്‍ത്താവും ഭാര്യയും സംസാരിക്കുമ്പോള്‍ തന്നെ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉള്ളതായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് സന്ധ്യയുടെ ബന്ധു വിശദമാക്കുന്നത്. കുടുംബ പ്രശ്‌നങ്ങളേ തുടര്‍ന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു ഉണ്ടായിരുന്നത്.

നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് കല്യാണിയുടെ അമ്മയുള്ളത്. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.കുടുംബപരമായി പ്രശ്‌നങ്ങള്‍ നിലവിലുള്ളതിനാല്‍ കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്.

അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നാടിനെ തന്നെ ഞെട്ടിച്ചു. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയുടെ മൃതദേഹമാണ് ഇന്നു പുലര്‍ച്ചെ രണ്ടരയോടെ സ്‌കൂബ ടീം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തിയത്. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആലുവയില്‍ നിന്നുള്ള ആറംഗ യു.കെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും.

സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയില്‍ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടര്‍ന്നാണു പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്നു പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു. സന്ധ്യയ്ക്കു മാനസിക ദൗര്‍ബല്യമുണ്ടെന്നു പൊലീസ് പറഞ്ഞു.

വൈകിട്ട് മൂന്നരയോടെ അമ്മ മറ്റക്കുഴിയിലെ വീട്ടില്‍ നിന്ന് തിരുവാങ്കുളത്തുള്ള അങ്കനവാടിയിലെത്തി കുട്ടിയെ കൂട്ടുന്നു. വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീടായ ആലുവയ്ക്കടുത്ത് കുറുമശേരിയിലേക്ക് പോകുന്നു. ഏഴു മണിയോടെ അമ്മ വീട്ടില്‍ വന്നു കയറുമ്പോള്‍ കുട്ടി കൂടെയില്ല. കുഞ്ഞ് എവിടെയെന്ന ചോദ്യത്തിന് ആലുവയില്‍ വച്ച് കാണാതായെന്ന് മറുപടി.

വീട്ടുകാരുടെയും മറ്റും നിരന്തര ചോദ്യത്തിനൊടുവില്‍ അമ്മയില്‍ നിന്ന് പരസ്പര വിരുദ്ധമായ മറുപടികള്‍. എട്ടു മണിയോടെ പുത്തന്‍കുരിശ് പൊലീസിനെ വിവരമറിയിക്കുന്നു. അവര്‍ അന്വേഷണമാരംഭിക്കുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കുറുമശേരിക്കടുത്തുള്ള മൂഴിക്കുളം പാലത്തിനടത്ത് ഉപേക്ഷിച്ചെന്ന് അമ്മയുടെ മറുപടി. നാട്ടുകാരുടേയും പൊലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക്. പത്തു മണിയോടെ പാലത്തിലും താഴെയുമായി അന്വേഷണം ആരംഭിക്കുന്നു. ഇതിനിടെ, മൂഴിക്കുളം ഭാഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുന്നു. അന്വേഷണം ശക്തമാക്കുന്നു. കുട്ടിയുടെ പിതാവും സ്ഥലത്തേക്ക് എത്തിയിട്ടുള്ളതായി നാട്ടുകാര്‍. അമ്മയ്ക്ക് മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതായി സംശയമുണ്ടെന്ന് അയല്‍ക്കാര്‍.

ആലുവ ഡിവൈഎസ്പി പാലത്തിന്റെ താഴെയിറങ്ങി പരിശോധന നടത്തുന്നു. ആഴമുള്ള സ്ഥലമായതിനാല്‍ സ്‌കൂബ ടീമിനെ വിളിക്കാന്‍ തീരുമാനം. രാത്രി 12.45ഓടെ ആലുവയില്‍ നിന്നുള്ള യു.കെ. സ്‌കൂബ ടീം എത്തുന്നു. ഒരു മണിയോടെ സ്‌കൂബ ടീം ചാലക്കുടി പുഴയില്‍ തിരച്ചില്‍ ആരംഭിക്കുന്നു. വെളുപ്പിനെ 2 മണിക്കു ശേഷവും തിരച്ചില്‍ തുടരുന്നു. വെള്ളത്തിനടയില്‍ കിടക്കുന്ന മരക്കഷ്ണങ്ങളും മഴയും ഇരുട്ടും തിരച്ചിലിന് വെല്ലുവിളി. വെളുപ്പിനെ 2 മണിയോടെ ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീമും രംഗത്ത്. അവര്‍ വെള്ളത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങിയ സമയത്തു തന്നെ ആലുവയില്‍ നിന്നുള്ള സ്‌കൂബ സംഘത്തിന്റെ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു.

കുട്ടിയുമായി അമ്മ സഞ്ചരിച്ചതിനെക്കുറിച്ചുള്ള അനുമാനം ഇങ്ങനെയാണ്. 3.30ഓടെ തിരുവാങ്കുളത്തു നിന്ന് ബസില്‍ കയറി ആലുവയിലേക്ക്. ആലുവയില്‍ ഇറങ്ങിയ ശേഷം ഓട്ടോയില്‍ കുറുമശേരിയിലേക്ക്. അവിടെ നിന്ന് ബസില്‍ മൂഴിക്കുളത്തേക്ക്. അവിടെ വരെ കുട്ടിയുമായി എത്തിയ അമ്മയുടെ സിസി ടിവി ദൃശ്യങ്ങള്‍. തിരികെ കുട്ടിയില്ലാതെ മൂഴിക്കുളത്തു നിന്ന് കുറുമശേരിയിലേക്ക്. പാലത്തിന്റെ ഭാഗത്തു നിന്ന് നടന്നാണോ വാഹനത്തിലാണോ വന്നത് എന്നത് ഉറപ്പില്ല. കുറുമശേരിയില്‍ നിന്ന് വൈകിട്ട് ആറരയോടെ ഓട്ടോയില്‍ ഒന്നര കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്ക്.

മൂഴിക്കുളം പാലത്തില്‍ പരിശോധന രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.

കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്. മൂഴിക്കുളം പാലത്തിന്റെ സമീപത്ത് വരെ കുട്ടിയുമായി അമ്മയെത്തിയെന്നും വിവരമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് അഗ്‌നിസുരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് താഴെ തിരച്ചില്‍ നടത്തിയത്. സ്‌കൂബാ സംഘവും രാത്രി രണ്ടിന് ശേഷവും തിരച്ചില്‍ തുടരുകയായിരുന്നു. പുഴയുടെ നടുക്ക് നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്.


ഏകദേശം അഞ്ചുമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ദുരന്തവാര്‍ത്ത നാട്ടുകാരെ തേടിയെത്തിയത്. കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് സമീപം ഉപേക്ഷിച്ചു എന്ന അമ്മയുടെ മൊഴിയെ തുടര്‍ന്നാണ് പൊലീസിന്റയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ പുഴയിലും സമീപത്തും തെരച്ചില്‍ നടത്തിയത്. തെരച്ചിലിനായി സ്‌കൂബ ഡൈവിംഗ് സംഘവും എത്തിയിരുന്നു.

കോലഞ്ചേരി വരിക്കോലി മറ്റക്കുഴി കീഴ്പ്പിള്ളി വീട്ടില്‍ സുഭാഷിന്റെ മകളാണ് കല്യാണി. ഇന്നലെ കുട്ടിയുടെ അമ്മ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി കുഞ്ഞിനെയും കൂട്ടി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇരുവരും മൂഴിക്കുളത്ത് ബസിറങ്ങുന്ന സി.സി ടിവി ദൃശ്യം ലഭിച്ചിരുന്നു, സ്റ്റോപ്പില്‍ നിന്ന് നൂറുമീറ്റര്‍ മാറിയാണ് ചാലക്കുടി പുഴ. ഈ പാലത്തിലേക്ക് കുഞ്ഞുമായി യുവതി എത്തിയിരുന്നു, പിന്നീട് കുറുമശേരിയിലുള്ള വീട്ടിലേക്ക് ഒറ്റയ്ക്കാണ് പോയത്. ഇക്കാര്യം ഓട്ടോ ഡ്രൈവറും സ്ഥിരീകരിച്ചു. ആലുവവരെ കുട്ടി കൂടെ ഉണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നുമായിരുന്നു അമ്മയുടെ ആദ്യമൊഴി. പിന്നീട് മൊഴികള്‍ മാറ്റിപ്പറഞ്ഞു.

പരസ്പര വിരുദ്ധമായാണ് ഇവര്‍ സംസാരിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പാലത്തിനടുത്ത് കുഞ്ഞിനെ ഉപേക്ഷിച്ചതായി മൊഴി നല്‍കിയത്.

എറണാകുളം തിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ കാണാതായ സംഭവത്തില്‍ പൊലീസ് തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂഴികുളം പാലത്തിന് താഴെ പൊലീസ് പരിശോധന നടത്തുകയാണ്, പൊലീസും ഫയര്‍ ഫോഴ്‌സും ഉള്‍പ്പെടെയാണ് തെരച്ചില്‍ നടത്തുന്നത്.കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്.

അമ്മയ്ക്ക് മാനസികമായി പ്രശ്‌നമുണ്ടായിരുന്നതായി കുടുംബക്കാര്‍ പറയുന്നു. അമ്മ കുട്ടിയെ അപകടത്തിലാക്കാനുള്ള സാദ്ധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുട്ടിയുമായി ഒരു യുവതി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അത് കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബപരമായി പ്രശ്‌നങ്ങള്‍ നിലവിലുള്ളതിനാല്‍ കുട്ടിയെ അച്ഛന്റെവീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്. ഇരുവരും തിരുവാങ്കുളം വരെ എത്തിച്ചത് ഓട്ടോയിലാണെന്ന വിവരവും പുറത്തുവന്നു, കുഞ്ഞിനു വേണ്ടി നാട്ടുകാരും തെരച്ചിലുമായി രംഗത്തെത്തി. അവസാനം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ എല്ലാവരും സങ്കടത്തിലായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു  (37 minutes ago)

വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയില്‍ എത്തിയത്  (58 minutes ago)

ചാലക്കുടിയില്‍ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ  (1 hour ago)

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2021 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (2 hours ago)

അമ്മയില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന  (3 hours ago)

പാലക്കാട്ടേക്ക് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  (4 hours ago)

തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി  (5 hours ago)

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍  (5 hours ago)

പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ് വഴക്കം; സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (5 hours ago)

എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണം; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി  (6 hours ago)

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (6 hours ago)

ജാനകി എന്ന പേര് മാറ്റണം: സുരേഷ് ഗോപി ചിത്രം അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ബി ഉണ്ണിക്കൃഷ്ണന്‍  (6 hours ago)

ഇറാൻ കടൽ യുദ്ധത്തിലേക്ക്  (7 hours ago)

Malayali Vartha Recommends