പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്ന് ചരക്കുതീവണ്ടിക്കടിയില് വീണ് അതിഥിത്തൊഴിലാളിയുടെ ഇരുകാലുകളും അറ്റു...

സങ്കടക്കാഴ്ചയായി... പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍നിന്ന് ചരക്കുതീവണ്ടിക്കടിയില് വീണ് അതിഥിത്തൊഴിലാളിയുടെ ഇരുകാലുകളും അറ്റുപോയി. വെസ്റ്റ് ബംഗാള്‍ മീര സ്വദേശി സബീര്‍ സെയ്ഖിനാണ് (35) കാലുകള്‍ നഷ്ടമായത്.
തീവണ്ടിയുടെ ചക്രം കയറിയിറങ്ങി രണ്ടു കാലുകളുടെയും മുട്ടുകാലിന് താഴെയുള്ള ഭാഗമാണ് അറ്റുപോയത്. ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ വൈകീട്ട് 6.15-ഓടെയാണ് സംഭവം. കോയമ്പത്തൂര്‍ ഈറോഡ് ഭാഗത്തേക്ക് പോകാനായി രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ചരക്കുതീവണ്ടി.
വണ്ടി മുന്നോട്ടെടുത്ത സമയം പ്ലാറ്റ്ഫോമില്‍ നിന്ന സബീര്‍ തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് .
തീവണ്ടിയുടെ പിറകിലെ കോച്ചുകളുടെ ചക്രങ്ങളാണ് കാലിലൂടെ കയറിയത്. അപകടം കണ്ട് റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് സമീറിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. കാലുകള്‍ പ്രത്യേക പെട്ടിയിലാക്കിയാണ് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. കോഴിക്കോട്ടുള്ള സ്വകാര്യ ടൈല്‍സ് കടയില്‍ ജോലിക്കാരനാണ് സബീര്‍. സബീര്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമയയെയും വീട്ടുകാരെയും ആശുപത്രി അധികൃതര്‍ വിവരമറിയിച്ചു.
"
https://www.facebook.com/Malayalivartha