ശബരിമല നീലിമലയില്‍ ഷോക്കേറ്റ് തീര്‍ത്ഥാടക മരിച്ചു..

കണ്ണീര്‍ക്കാഴ്ചയായി... ശബരിമല നീലിമലയില്‍ ഷോക്കേറ്റ് തീര്‍ത്ഥാടക മരിച്ചു. തെലുങ്കാന സ്വദേശിയായ ഇടക്കൊടി ഭാരതാമ്മ(60) യാണ് മരിച്ചത്.
നീലിമല രണ്ടാമത് ചെക്ക്പോസ്റ്റിന് സമീപത്ത് വച്ചാണ് ഷോക്കേറ്റത്. വൈദ്യുതി പോസ്റ്റിന് സമീപത്തെ വയറില്‍ നിന്നാണ് തീര്‍ത്ഥാടകയ്ക്ക് ഷോക്കേറ്റത്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുമ്പോള്‍ ആയിരുന്നു ഷോക്കേറ്റത്.
40 പേരടങ്ങിയ സംഘമാണ് ദര്‍ശനത്തിന് എത്തിയത്. സന്തോഷത്തോടെ എത്തിയവര്‍ തിരികെ അതീവ ദുഖിതരായാണ് മടങ്ങിയത്.
https://www.facebook.com/Malayalivartha
























