Widgets Magazine
20
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിൽ 103 ഒഴിവുകൾ ; 1,20,000 രൂപ വരെ ശമ്പളം


സെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; നാട്ടിൽ തന്നെ അധ്യാപകരാകാം


കളിക്കാന്‍ വന്നാല്‍ കളി പഠിപ്പിക്കും... ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നു; ചാവേര്‍ ഡ്രോണ്‍ കാമികാസി മുതല്‍ വ്യോമ പ്രതിരോധ സംവിധാനം വരെ


കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മാത്രമായി തയ്യാറാക്കിയ ആര്‍.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂര്‍ത്തിയാക്കാനായില്ല....


കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ജ്യോതി മൽഹോത്ര കേരളത്തിൽ..!ലക്ഷ്യം കൊച്ചൻ ഷിപ്പിയാർഡ് സർവ്വതും ക്യാമറയിൽ

20 MAY 2025 12:40 PM IST
മലയാളി വാര്‍ത്ത
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര 3 മാസം മുൻപു കേരളത്തിലെത്തി കൊച്ചിൻ ഷിപ്‍യാഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ പശ്ചാത്തലമാക്കി ദൃശ്യങ്ങൾ പകർത്തിയതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽനിന്നും ദൃശ്യങ്ങൾ പകർത്തി. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങൾ വ്ലോഗുകളിൽ കണ്ടെത്തി.

പാക്ക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയെന്നും കണ്ടെത്തിയാണു ഹരിയാന സ്വദേശ‍ി ജ്യോതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. യുട്യൂബിൽ 3 ലക്ഷത്തിലധികം പേർ പിന്തുടരുന്ന ജ്യോതിയുടെ കേരളത്തിൽനിന്നുള്ള വിഡിയോകളിൽ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു പ്രധാനം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ പരാമർശിച്ച ശേഷമാണു ഷിപ്‌യാഡ‍് കാണിക്കുന്നത്.

       
മൂന്നാർ, അതിരപ്പിള്ളി യാത്രയെക്കുറിച്ചു 2 വിഡിയോകൾ ചെയ്തിട്ടുണ്ട്. ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്ര, കോവളം, ജടായുപ്പാറ, വർക്കല, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നതാണു മറ്റൊരു വ്ലോഗ്. കണ്ണൂരിൽനിന്നു തൃശൂരിലേക്കുള്ള യാത്ര‍ാവിവരണവുമുണ്ട്.

അതിനിടെ, പാക്കിസ്ഥാനു വേണ്ടി ചാരപ്പണി ചെയ്ത കേസിൽ രണ്ടാഴ്ചയ്ക്കിടെ ജ്യോതി മൽഹോത്ര ഉൾപ്പെടെ 12 പേർ അറസ്റ്റിലായെന്ന വിവരവും പുറത്തുവന്നു. ഒരാൾ ഉത്തർപ്രദേശിൽ നിന്നും 6 പേര്‍ പഞ്ചാബിൽനിന്നുമാണ് പിടിയിലായത്നി. ഇതിൽ ഗുസാലയെന്ന യുവതിയും ഉൾപ്പെടുന്നു. ജ്യോതി ഉൾപ്പെടെ 5 പേരാണ് ഹരിയാനയിൽനിന്നും അറസ്റ്റിലായത്. ഇന്നലെ പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിൽനിന്ന് 2 പേർ പിടിയിലായി. ആദിയാൻ സ്വദേശി സുഖ്പ്രീത് സിങ്, ചന്ദു വഡാല സ്വദേശി കരൺബീർ സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു.

ഹരിയാനയിലെ നൂഹ് ജില്ലയിലെ കാംഗർക്ക ഗ്രാമത്തിൽനിന്നു മറ്റൊരാളും ചാരപ്പണിക്കു പിടിയിലായി. മുഹമ്മദ് താരിഫ് ആണു പിടിയിലായത്. സൈനിക നടപടികളുടെ വിവരങ്ങൾ പാക്കിസ്ഥാനു ചോർത്തിനൽകിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ഒരു ജീവനക്കാരനു സിം കാർഡ് നൽകിയിരുന്നതായും ഇയാൾ സമ്മതിച്ചു. ശനിയാഴ്ച അറസ്റ്റിലായ അർമാനിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നു പൊലീസ് പറഞ്ഞു.



രവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ള വ്യക്തിയാണ് ജ്യോതി. തന്റെ യാത്രകളുടെ ഭാഗമായി ഏഴ് ദിവസം കേരളത്തിലും തങ്ങിയിട്ടുണ്ട് ഈ യൂട്യൂബർ. ബഡ്ജറ്റ് ഫ്രണ്ട്ലി കേരള യാത്രാ പ്ലാനെന്ന പേരിൽ തന്റെ ഏഴ് ദിവസത്തെ കേരള സന്ദർശനത്തിന്റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ തിരുവനന്തപുരം,ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കൊച്ചി എന്നിങ്ങനെ കേരളത്തിലെ വിവിധയിടങ്ങൾ ജ്യോതി സന്ദർശിച്ചതായി മൂന്നു മാസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം.

ജ്യോതി രണ്ട് തവണ പാകിസ്താൻ സന്ദർശിച്ചിട്ടുള്ളതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 'ഇന്ത്യക്കാരിയായ പെൺകുട്ടി പാകിസ്താനിൽ' എന്ന പേരിൽ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2023 ൽ പാകിസ്താനിലേക്ക് നടത്തിയ യാത്രയിലാണ് പാകിസ്താൻ ഹൈകമ്മീഷനിലെ ജീവനക്കാരനായ ദാനിഷിനെ പരിചയപ്പെടുന്നത്. ദാനിഷ് ജ്യോതിയെ പാകിസ്താൻ ഇന്റലിജൻസ് ഓപറേറ്റീവ്സിന് പരിചപ്പെടുത്തുകയും ജ്യോതിയുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.

2023 ൽ തന്നെയാണ് രണ്ടാമത്തെ പാകിസ്താൻ സന്ദർശനവും നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. റന ഷഹബാസ്, ഷാക്കിർ, അലി എഹ്വാൻ എന്നിവരെ പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും രണ്ടാമത്തെ സന്ദർശനവേളയിലാണ്. സംശയം തോന്നാതിരിക്കാൻ വ്യാജ പേരുകളിലാണ് ഇവരുടെ നമ്പറുകൾ സേവ് ചെയ്തത്. പിന്നീട് ഇവരിലൊരാൾക്കൊപ്പം ബാലിയും ഇന്ത്യോനേഷ്യയും സന്ദർശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഹരിയാന, പഞ്ചാബ് കേന്ദ്രമായി പ്രവർത്തിക്കുന്ന ചാരശൃംഖലയിലെ മുഖ്യ കണ്ണിയാണ് ജ്യോതിയെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ തന്ത്ര പ്രധാനമായ വിവരങ്ങൾ പാകിസ്താന് കൈമാറിയെന്നും സാമ്പത്തികമായി സഹായിച്ചുവെന്നും ചാരവൃത്തി നടത്തിയെന്നും ആരോപിച്ച് ജ്യോതിയടക്കം ആറു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ 3,4,5, ബിഎൻഎസ് സെക്ഷൻ 151 എന്നിവയാണ് ജ്യോതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ  




       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുക്കളയിലുണ്ട് പരിഹാരം  (2 hours ago)

ട്രംപ് ജൂതരെ കൈവിട്ടോ  (2 hours ago)

ഇന്ത്യൻ വാരിയർ ... ഒരുത്തനേം നിലംതൊടീക്കില്ല..  (2 hours ago)

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിൽ 103 ഒഴിവുകൾ  (2 hours ago)

നാട്ടിൽ തന്നെ അധ്യാപകരാകാം  (2 hours ago)

ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും പാലാ കുരിശുപള്ളി മുറ്റത്തെത്തി സംവിധായകൻ ഭദ്രൻ  (3 hours ago)

കള്ളക്കേസ് കൊടുത്ത് മാനസികമായി ദ്രോഹിച്ച വീട്ടുടമയ്‌ക്കെതിരെ നിയമപരമായി നീങ്ങും  (4 hours ago)

രാത്രയിൽ കൊടും മഴ 4 ജില്ലകളിൽ RED ALERT..! പ്രവചനങ്ങൾ തകിടം മറിഞ്ഞു കൊടും മഴ വരുന്നേ...  (5 hours ago)

ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുമ്പോള്‍....  (6 hours ago)

ബന്ധുവീട്ടില്‍ നിന്ന് മൂന്നാറിലേക്ക് പോകുംവഴി  (7 hours ago)

ഡോ. ജയന്ത് നര്‍ലികര്‍ അന്തരിച്ചു....  (7 hours ago)

സ്റ്റാലിൻ മീശ പിരിച്ചു പിണറായി മുഖം കുനിച്ചു സുപ്രീം കോടതിയിൽ നടന്നതെന്ത്?  (7 hours ago)

ജ്യോതി മൽഹോത്ര കേരളത്തിൽ..!ലക്ഷ്യം കൊച്ചൻ ഷിപ്പിയാർഡ് സർവ്വതും ക്യാമറയിൽ  (8 hours ago)

ഞാൻ കൊന്നു സാറെ കസ്റ്റഡിയിൽ ഈ തള്ളയുടെ നിലവിളി..! ആദ്യം തലപ്പിളർത്തി പിന്നാലെ വലിച്ചെറിഞ്ഞ്  (8 hours ago)

സ്‌കൂട്ടര്‍ യാത്രക്കാരന് ഭാരുണാന്ത്യം...  (8 hours ago)

Malayali Vartha Recommends