തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം...

സങ്കടമടക്കാനാവാതെ നിലവിളിച്ച്... തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്നാര്‍ സ്വദേശികളായ നിക്‌സണ്‍, ഭാര്യ ജാനകി, മൂത്ത മകള്‍ ഹെമി മിത്ര എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു മകള്‍ ഗുരുതരാവസ്ഥയിലാണ്. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ താമസക്കാരാണ് അപകടത്തില്‍പ്പെട്ടത്
തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ നിന്ന് മൂന്നാറിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. നിക്‌സണായിരുന്നു കാറോടിച്ചിരുന്നത്.
നിയന്ത്രണം വിട്ട കാര്‍ ഒരു മരത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്.
"
https://www.facebook.com/Malayalivartha