നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ് ട്രംപ് ... സുന്നികളുമായുള്ള സഖ്യം ഉറപ്പിച്ചതോടെ ട്രംപ് ജൂതരെ കൈവിട്ടോ എന്ന സംശയവും

നെതന്യാഹുവിനെ ഇസ്രായേലിന്റെ രക്ഷകൻ എന്ന് വിശേഷിപിച്ച ട്രംപ് ഇപ്പോൾ നെതന്യാഹുവിനെയും ഗാസയെയും കൈവിട്ടിരിക്കയാണ് . ട്രംപ് അധികാരത്തിലെത്താൻ ഏറ്റവും ആഗ്രഹിച്ചത് ട്രംപ് ആണ് . അതിനു പ്രധാനകാരണം ഗസായുധത്തിൽ ട്രംപിന്റെ പരിപൂർണ പിന്തുണയുണ്ടാകുമെന്നുള്ള പ്രതീക്ഷ ആയിരുന്നു . ഒരവസരത്തിൽ ഗസ്സയെ ഒഴിപ്പിച്ചു ടൂറിസ്റ്റ് കേന്ദ്രമാക്കി കൊടുക്കാമെന്ന വാഗ്ദാനവും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി . എന്നാൽ നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞിരിക്കയാണ് ട്രംപ് ഇപ്പോൾ . സുന്നികളുമായുള്ള സഖ്യം ഉറപ്പിച്ചതോടെ ട്രംപ് ജൂതരെ കൈവിട്ടോ എന്ന സംശയവും ഉയരുന്നു
ഇസ്രയേല്‍ ഇന്നത്തെ രൂപത്തില്‍ സ്ഥാപിക്കപ്പെട്ടതുമുതല്‍ അവരുടെ നിലനില്‍പ്പിന്‍റെ പ്രധാനഘടകം അമേരിക്ക നല്‍കിവന്ന കലവറയില്ലാത്ത പിന്തുണയാണ്. സൈനികവും സാമ്പത്തികവും തന്ത്രപരവും നയതന്ത്രപരവുമായ ഉറച്ച പിന്തുണ തന്നെ അമേരിക്ക നൽകി ! ലോകം മുഴുവന്‍ ഇസ്രയേലിനെ വിമര്‍ശിച്ച, നിന്ദിച്ച അവസരങ്ങളിലൊക്കെ – തെറ്റും ശരിയും നോക്കാതെ – അവര്‍ക്കൊപ്പം ഉറച്ചുനിന്ന രാജ്യമാണ് അമേരിക്ക. അതില്‍ ഉണ്ടാകുന്ന നേരിയ ചാഞ്ചാട്ടം പോലും ഇസ്രയേലിനെ വല്ലാതെ ബാധിക്കും. അറബ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇസ്രയേലില്‍ പോകേണ്ടെന്ന ട്രംപിന്‍റെ തീരുമാനം ഇസ്രയേലിനെ ഞെട്ടിച്ചതും അതുകൊണ്ടാണ്.
അറബ് രാജ്യങ്ങളുമായുള്ള അമേരിക്കയുടെ പുതിയ കൂട്ടുകെട്ട് ആണ് , ഇസ്രയേലിന് തിരിച്ചടിയായിട്ടുള്ളത് . ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം മുതല്‍ തന്നെ ഇസ്രയേലിന് കാര്യങ്ങള്‍ അല്പം പന്തിയല്ല എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടാകണം. സൗദി അറേബ്യ, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ട്രംപിന്റെ സമീപകാല പര്യടനം, പശ്ചിമേഷ്യയില്‍ ഒരു പുതിയ സുന്നി നേതൃത്വത്തിലുള്ള, സഖ്യം ഉറപ്പിച്ചതോടെയാണ് ഏറ്റവും ശക്തമായ സഖ്യകക്ഷിയായ ഇസ്രയേലിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും കൂടുതല്‍ വിഷമഘട്ടത്തിലാക്കിയിരിക്കുന്നത്. അറബ് രാജ്യങ്ങളുമായുള്ള അടുപ്പം വർദ്ധിപ്പിച്ചും അമേരിക്കയിലേക്ക് വമ്പൻ നിക്ഷേപം ഉറപ്പാക്കിയും ഡൊണൾഡ് ട്രംപ് മുന്നേറുമ്പോൾ അക്ഷരാർത്ഥത്തിൽ ചങ്കിടിക്കുന്നത് ഇസ്രയേലിന്റേത് ആണ് ''
അറബ് രാജ്യങ്ങളുമായി ആയുധങ്ങള്‍, ബിസിനസ്, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളാണ് അമേരിക്ക ഒപ്പുവെച്ചിരുന്നത്. അറബ് രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ആയുധ ഇടപാടുകള്‍, സാമ്പത്തിക പങ്കാളിത്തങ്ങള്‍ എന്നിവ നെതന്യാഹുവിന്റെ അജണ്ടയ്ക്ക് വിരുദ്ധമായി കാണപ്പെടുന്ന വിഷയങ്ങളാണ്. കാരണം ഗാസ വിഷയത്തില്‍ ഇസ്രയേലിന് എതിരെ ശക്തമായ നിലപാടാണ് അറബ് രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ അറബ് രാജ്യങ്ങളുമായാണ് ഇസ്രയേലിന്റെ ഏറ്റവും അടുത്ത പിന്തുണ രാജ്യമായ അമേരിക്ക നയതന്ത്ര ബന്ധം ശക്തമാക്കിയിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ നെതന്യാഹുവിന് തിരിച്ചടിയായി ഭവിച്ചതും.
അതിനപ്പുറം ഇസ്രയേലിനെ നിരാശപ്പെടുത്തിയ, ചൊടിപ്പിച്ച പല തീരുമാനങ്ങളും ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തിരുന്നു. അതിലൊന്ന് ഗാസയില്‍ ഹമാസിനെതിരായ യുദ്ധം ശക്തിപ്പെടുത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിനുപിന്നാലെ ഹമാസുമായി അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തിയതാണ്. അതിന്‍റെ ഫലമായി അമേരിക്കന്‍ പൗരന്‍ ഈഡന്‍ അലക്സാണ്ടറിനെ ഹമാസ് മോചിപ്പിച്ചു. ഇസ്രയേലിനെ ഒഴിവാക്കിയാണ് അമേരിക്ക–ഹമാസ് ചര്‍ച്ച നടന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മറച്ചുവച്ചില്ല. അത്തരമൊരു വാര്‍ത്താക്കുറിപ്പാണ് നെതന്യാഹുവിന്‍റെ ഓഫിസ് പുറത്തുവിട്ടത്.
ഖത്തറിന്‍റെ ഈജിപ്തിന്‍റെയും സഹായത്തോടെയാണ് അമേരിക്ക ഹമാസുമായി ചര്‍ച്ച നടത്തിയതും ഈഡന്‍റെ മോചനം സാധ്യമാക്കിയതും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതും എല്ലാ ബന്ദികളുടെയും മോചനത്തിന് വഴിതുറക്കുന്നതുമാണ് ഈ നടപടിയെന്ന് ട്രംപ് പ്രസ്താവിച്ചു. എന്നാല്‍ ഒരുതരത്തിലുള്ള വെടിനിര്‍ത്തലിനും ഇസ്രയേല്‍ സമ്മതിച്ചിട്ടില്ലെന്ന് നെതന്യാഹുവിന്‍റെ ഓഫിസ് പ്രസ്താവന ഇറക്കി. ഈഡന്‍ അലക്സാണ്ടറിനെ മോചിപ്പിച്ചതിന് പകരം ഇസ്രയേല്‍ തടവിലുള്ള ആരെയും മോചിപ്പിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കിയതോടെ അമേരിക്കയും ഇസ്രയേലും രണ്ടുവഴിക്കാണ് നീങ്ങുന്നതെന്ന സൂചന ശക്തമായി.
സൗദി അറേബ്യക്കുവേണ്ടി എന്തും ചെയ്യുമെന്നായിരുന്നു റിയാദിൽവെച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ മറ്റൊരു പ്രഖ്യാപനം.സിറിയക്കെതിരായ ഉപരോധം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചെന്ന് മാത്രമല്ല, പ്രസിഡന്റ് അഹമ്മദ് അൽ ഷാരയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.ഇതും നെതന്യാഹുവിന്റെ കരണത്തേറ്റ അടിതന്നയാണ് ..ഒരിക്കൽ അമേരിക്കൻ സേന തടവിലാക്കിയ നേതാവണ് അഹമ്മദ് അൽ ഷാര. അൽഖായിദ ബന്ധം അടക്കമുള്ള ആരോപണങ്ങളും ഷാരയ്ക്കെതിരെ അമേരിക്ക ഉന്നയിച്ചിരുന്നു. 25 വർഷത്തിന് ശേഷമാണ് സിറിയൻ പ്രസിഡന്റും അമേരിക്കൻ പ്രസിഡന്റും തമ്മിൽകൂടിക്കാഴ്ച നടത്തുന്നത്. ശക്തനായ ഒരു പോരാളി എന്നാണ് ട്രംപ് അഹമ്മദ് അൽ ഷാരയെ വിശേഷിപ്പിച്ചതും . തുർക്കി പ്രസിഡന്റ് എർദോഗനും ട്രംപുമായി ഓൺലൈനിൽ സംസാരിച്ചു. ഇരുപത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തർ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്.
സുന്നി ഗള്‍ഫ് രാജ്യങ്ങളുമായുള്ള അമേരിക്കയുടെ പുതിയ നയന്ത്രബന്ധം ഇസ്രയേലിന്റെ പ്രധാന എതിരാളികളായ ഇറാനുമായി അമേരിക്ക കൂടുതല്‍ നല്ല ബന്ധത്തിലാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല, സിറിയയിലും ഇനി ഇസ്രയേലിന് അധികം നാള്‍ പിടിച്ചുനില്‍ക്കാനാകില്ല. പശ്ചിമേഷ്യന്‍-അറബ് രാജ്യങ്ങളുമായുള്ള ട്രംപിന്റെ നയതന്ത്ര ബന്ധം ഇപ്പോള്‍ ഇസ്രയേലിന് കല്ലുകടിയായി മാറിയെന്നാണ് നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.
സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലൂടെയുള്ള ട്രംപിന്റെ പര്യടനം, വെറുമൊരു വിജയയാത്ര മാത്രമായിരുന്നില്ല. ഇസ്രയേലിന് എതിരെ നില്‍ക്കുന്ന സുന്നി അറബ് രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം ഈ യാത്രയിലൂടെ കൂടുതല്‍ ശക്തമാക്കാന്‍ ട്രംപിനായി. ഗാസ സംഘര്‍ഷം ഇത്രയും വഷളാക്കിയത് നെതന്യാഹുവിന്റെ ചില നയങ്ങളാണ് എന്ന് ട്രംപ് ഈയടുത്ത് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇസ്രയേലിനെ മറികടന്ന് നടത്തിയ ട്രംപിന്റെ പര്യടനം, നെതന്യാഹുവിന് നല്‍കുന്ന വ്യക്തമായ സന്ദേശമായിട്ടാണ് പലരും കാണുന്നത്. മാത്രമല്ല, ഇസ്രയേലിനെ അതിശക്തമായി പിന്തുണച്ചിരുന്നത് അമേരിക്ക മാത്രമായിരുന്നു. അറബ് രാജ്യങ്ങളുമായി ട്രംപ് കൂടുതല്‍ അടുത്തതോടെ ഇസ്രയേലിന് ഇനി അമേരിക്കയുടെ പിന്തുണ അധികമുണ്ടാകാനിടയില്ലെന്ന് നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോള്‍ ട്രംപ് ഭരണകൂടം നെതന്യാഹുവിനോട് വളരെയധികം നിരാശരാണെന്നും, ആ നിരാശ ഇപ്പോള്‍ വ്യക്തമായി പ്രകടമാകുകയാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് റിപ്പബ്ലിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ കീഴില്‍ ഉണ്ടായിരുന്ന നിയര്‍ ഈസ്റ്റേണ്‍ അഫയേഴ്‌സിന്റെ മുന്‍ അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡേവിഡ് ഷെങ്കര്‍. അതെസമയം, അമേരിക്കയ്ക്ക് ആഴത്തിലുള്ള ഉഭയകക്ഷി പിന്തുണയുള്ള ഒരു സുപ്രധാന സഖ്യകക്ഷിയായ ഇസ്രയേലിനെ അമേരിക്ക ഉപേക്ഷിക്കുന്നില്ലെന്ന് ട്രംപ് ഭരണകൂടം പറയുന്നു. എന്നാല്‍ പൊതുവെ സ്വന്തം കാര്യം നോക്കി പോകാറുള്ള ട്രംപിന്റെ ആ വാക്കുകളുടെ സത്യസന്തത എത്രത്തോളമുണ്ടെന്ന് കാലം തന്നെ തെളിയിക്കേണ്ടി വരും.
ഗാസയിലെ വെടിനിര്‍ത്തല്‍, ഇറാന്റെ ആണവ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഇടപെടല്‍ നെതന്യാഹുവിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ അമേരിക്കയുമായുള്ള ബന്ധത്തില്‍ ഇതിനോടകം വിള്ളല്‍ വീണതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടയില്‍ ഇറാനെതിരായ സൈനിക നടപടിക്ക് പിന്തുണ തേടി നെതന്യാഹു അമേരിക്കയിലേയ്ക്ക് സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളുമായി യെമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും സിറിയയുമായി നേരിട്ട് ഇടപഴകിയതും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ് രംഗത്ത് എത്തിയതും ഇസ്രയേലുമായി നിലനിന്നിരുന്ന നിലപാടുകളില്‍ അമേരിക്ക വ്യതിചലിച്ചതായുള്ള വ്യക്തമായ സൂചനയായിന്നു ഇത്.
പുതിയ മിഡില്‍ ഈസ്റ്റ് ക്രമം രൂപപ്പെടുന്നത് ഇസ്രയേലിലല്ല എന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ മധ്യേഷ്യയുടെ പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതെന്നും വിശകലന വിദഗ്ധര്‍ പറയുന്നുണ്ട്. ഇറാനില്‍ നിന്നും അതിന്റെ പ്രാദേശിക പ്രോക്സികളില്‍ നിന്നുമുള്ള നിരന്തരമായ ഭീഷണികള്‍ക്കിടയില്‍, സുന്നി നേതൃത്വത്തിലുള്ള ഈ അറബ് സഖ്യം അമേരിക്കയ്ക്ക് ഗുണം ആകുമെന്ന് ട്രംപ് കരുതുന്നതായി നയതന്ത്രജ്ഞര്‍ പറയുന്നു. സൗദി അറേബ്യയുടെ പ്രേരണയെ തുടര്‍ന്ന്, ഇസ്രയേലിന്റെ കടുത്ത എതിര്‍പ്പുകളെ വകവെയ്ക്കാതെ സിറിയയ്‌ക്കെതിരായ അമേരിക്കന്‍ ഉപരോധങ്ങള്‍ നീക്കാനുള്ള ട്രംപിന്റെ അപ്രതീക്ഷിത തീരുമാനം നെതന്യാഹുവിനെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതോടെ, ഇസ്രയേല്‍ ഭരണകൂടത്തിനുള്ള അമേരിക്കന്‍ പിന്തുണ ഒരു ചോദ്യചിഹ്നമായി മാറുകയാണ് ചെയ്തിരിക്കുന്നത്.
കൂടാതെ അല്‍-ഷാറയുടെ കീഴില്‍ സിറിയയുടെ അസാദിനു ശേഷമുള്ള രാഷ്ട്രീയ ക്രമം സ്ഥിരപ്പെടുത്തുന്നതില്‍ അമേരിക്ക ശക്തമായ പങ്കുവഹിക്കുമെന്നും കരുതപ്പെടുന്നു. ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം, ചെങ്കടലിലെ ചെലവേറിയ അമേരിക്കന്‍ സൈനിക നടപടി ഫലപ്രദമായി അവസാനിപ്പിച്ചുകൊണ്ട്, യെമനിലെ ഹൂതികളുമായുള്ള വെടിനിര്‍ത്തലും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഇതും നെതന്യാഹുവിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. ഇതിനിടെ സ്വന്തം രാജ്യമായ ഇസ്രയേലില്‍ നിന്നും നെതന്യാഹുവിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.
വലിയ തോതിലുള്ള പ്രാദേശിക മാറ്റത്തിന് മുന്നില്‍ സര്‍ക്കാര്‍ സ്തംഭിച്ചതായി മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആരോപിച്ചു. അഴിമതി ആരോപണത്തില്‍ ഇസ്രയേലില്‍ വിചാരണ നേരിടുന്നതും നെതന്യാഹുവിന് വലിയ രീതിയില്‍ തിരിച്ചടി തന്നെയാണ്. ട്രംപിന്റെ പര്യടനത്തെക്കുറിച്ച് അദ്ദേഹം പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ അമേരിക്കയുമായുള്ള ബന്ധം വഷളാകുന്നതിനെക്കുറിച്ചും നയതന്ത്രപരമായി ഒറ്റപ്പെടുമെന്ന ഭയത്തെക്കുറിച്ചും ഇസ്രയേല്‍ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ നിറയ്ക്കുകയാണെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha