പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും പദ്മവിഭൂഷണ്‍ ജേതാവുമായ ഡോ. ജയന്ത് നര്‍ലികര്‍ അന്തരിച്ചു....

പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും പദ്മവിഭൂഷണ്‍ ജേതാവുമായ ഡോ. ജയന്ത് നര്‍ലികര്‍ (87) അന്തരിച്ചു. പുണെയിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മഹാവിസ്‌ഫോടന സിദ്ധാന്തത്തിനു ബദലായി കൊണ്ടുവന്ന പ്രപഞ്ചഘടനാശാസ്ത്രത്തിന്റെ പേരിലാണ് ജയന്ത് നര്‍ലികര്‍ ലോകപ്രശസ്തി നേടിയത്.
സ്ഥിരസ്ഥിതി പ്രപഞ്ചഘടനാശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഇദ്ദേഹം സര്‍ ഫ്രെഡ് ഹയ്ലെയുമായി ചേര്‍ന്ന് ഹയ്ലെ-നാര്‍ലിക്കര്‍ തിയറി വികസിപ്പിച്ചിട്ടുണ്ട്. പ്രപഞ്ചശാസ്ത്രത്തില്‍ ഏറെ പഠനങ്ങള്‍ നടത്തിയ ഡോ. ജയന്ത് നര്‍ലികര്‍ ശാസ്ത്രപ്രചാരണത്തിലും വലിയ സംഭാവനകള്‍ നല്‍കി.
നിരവധി ശാസ്ത്ര സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പങ്കുവഹിച്ച അദ്ദേഹം ഒട്ടേറെ ഗവേഷകര്‍ക്ക് വഴികാട്ടിയുമായിട്ടുണ്ട്. 1938 ജൂലൈ 19നായിരുന്നു ജനനം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഇംഗ്ലണ്ടിലെ കേംബ്രിജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം.
കേംബ്രിജിലെ പഠനകാലത്ത് ഗണിതശാസ്ത്രത്തിലെ മികവിനുള്ള റാങ്ക്‌ളര്‍ പുരസ്‌കാരവും ടൈസണ്‍ മെഡലും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ നര്‍ലികര്‍ 1972ല്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ചില്‍ (ടി.ഐ.എഫ്.ആര്‍) പ്രവര്‍ത്തിച്ചു. ടി.ഐ.എഫ്.ആറിലെ തിയററ്റിക്കല്‍ ആസ്‌ട്രോഫിസിക്‌സ് സംഘത്തിന് 1989 വരെ നേതൃത്വം നല്‍കിയത് ഇദ്ദേഹമാണ്. പുണെയിലെ സാവിത്രിബായി ഫുലെ സര്‍വകലാശാലയിലെ ആസ്‌ട്രോണമി-ആസ്‌ട്രോഫിസിക്‌സ് സെന്റര്‍ (ഐ.യു.സി.എ.എ) സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
https://www.facebook.com/Malayalivartha