കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു....

മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ടെങ്കിലും.... കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശിയായ തമ്മാണി അനന്ത് ഗൗഡ(65)യാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ തമ്മാണിയെ ഉടന്‍ തന്നെ അങ്കോള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ അങ്കോള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷിരൂരിലെ മണ്ണിടിച്ചിലില്‍ കരകവിഞ്ഞൊഴുകിയ ഗംഗാവലി നദി തമ്മാണിയുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയിരുന്നു. അന്ന് അതിസാഹസികമായായിരുന്നു തമ്മാണി രക്ഷപ്പെട്ടത്.കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കായിരുന്നു അന്നത്തെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha