65ാം പിറന്നാളില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

65ാം പിറന്നാളില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിനൊപ്പം വേദിയില്‍ ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രി ലാലിന് ആശംസകള്‍ നേര്‍ന്നത്. പ്രമുഖരായ നിരവധി പേരും ആശംസകളുമായെത്തി.
'വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്നത് ഇനിയും തുടരട്ടെ'യെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ ഫെയ്സ്ബുക്കില്‍ ആശംസിച്ചു. 'മലയാളക്കരയാകെ നെഞ്ചിലേറ്റിയ ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന വിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിലൂടെ മാത്രം ലോക മലയാളിക്ക് ചിന്തിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ കൊണ്ട് സിനിമാ മേഖലയെ ആകെ സമ്പുഷ്ടമാക്കിയ നടന വൈഭവത്തിന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേരുന്നുവെന്നും ഇ പി. ജയരാജന്‍ കുറിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha