സങ്കടക്കാഴ്ചയായി..... കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു....

കല്ല്യാണ വീട് സങ്കടക്കടലിലായി.... താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു..... താനാളൂര്‍ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്പിപറമ്പില്‍ സൈനബ (44) യാണ് മരിച്ചത്. ചായ കഴിക്കുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു കേക്ക് തൊണ്ടയില്‍ കുടുങ്ങി ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വെള്ളി വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം.
ബാപ്പ: പരേതനായ നമ്പിപറമ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജി. ഉമ്മ: പരേതയായ ഉണ്ണീമ. ഭര്‍ത്താവ്: ചെമ്പന്‍ ഇസ്ഹാഖ് (എടവണ്ണ, ഒതായി). മകള്‍: ഖൈറുന്നീസ. മരുമകന്‍: സല്‍മാന്‍ തൊട്ടിയില്‍ (താനാളൂര്‍).
https://www.facebook.com/Malayalivartha