മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ നാല് വരെ നീട്ടി...

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ നാല് വരെ നീട്ടി. ജൂണ്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഏഴാം തിയതി മുതല്‍ തുടങ്ങും .
നിലവിലെ കലണ്ടര്‍ അവധി പ്രകാരമാണ് റേഷന്‍ കടകള്‍ക്കുള്ള അവധി ദിനവും ജൂണിലെ വിതരണം ആരംഭിക്കുന്ന ദിനവും ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ബക്രീദ് അവധിക്കനുസരിച്ച് റേഷന്‍ കടയുടെ പ്രവര്‍ത്തനത്തില്‍ മാറ്റംവരുത്തിയുള്ള സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചാല്‍ ഇതില്‍ വ്യത്യാസമുണ്ടായേക്കും.
https://www.facebook.com/Malayalivartha