കാറിടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം

വാണിയംകുളം പാതിപാറയില് കാറിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. പനമണ്ണ സ്വദേശി ശശികുമാര്‍ ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം നടന്നത്. പാതിപാറയിലെ അരുണ്‍ ഷാജ് എന്ന സ്വന്തം ഫാബ്രിക്കേഷന്‍ സ്ഥാപനത്തില്‍ നിന്നും കടയടച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടം നടന്നത്. വാണിയംകുളത്ത് പി കെ ദാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
അതേസമയം ഇന്ന് നടക്കുന്ന സ്കൂള്‍ പ്രവേശനോത്സവത്തിന് തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയ ബാലിക ഓടയില്‍വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷ്-രശ്മി ദമ്പതികളുടെ മകള്‍ നാലരവയസ്സുള്ള കല്ല്യാണി (അക്ഷിക) ആണ് മരിച്ചത്. പന്മന കളരി തളിയാഴ്ച കിഴക്കേതിലുള്ള മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കുടുംബ വീട്ടില്‍ ഒന്നരമാസത്തിന് മുമ്പ് അവധി ആഘോഷിക്കാനായി എത്തിയതായിരുന്നു കുട്ടി.
വൈകുന്നേരം ഈ വീടിന് സമീപത്തുള്ള ഓടയുടെ സ്ലാബില്‍ കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ സ്ലാബില്ലാത്ത ഭാഗത്ത് ഓടയില്‍ വീഴുകയായിരുന്നു.നാട്ടുകാര്‍ ഓടയിലിറങ്ങി മുങ്ങിത്തപ്പുന്നതിനിടയില്‍ മൂന്നൂറ് മീറ്റര്‍ മാറി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























