കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴക്ക് താത്കാലിക ശമനം ഉണ്ടായെങ്കിലും കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത ജാഗ്രതനിര്‍ദേശമുണ്ട്.
അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. മഴക്കെടുതിയില്‍ മൂന്നു ദിവസത്തിനിടെ 30 പേര്‍ മരിച്ചു. അസമില്‍ 15 ജില്ലകളിലായി 78000 പേരെ മഴ ബാധിച്ചു. സിക്കിമില്‍, മംഗന്‍ ജില്ലയിലെ 1000-ലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha

























