തിരുവനന്തപുരത്ത് ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍....

ഭക്ഷണപ്പൊതികളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവുമായി രണ്ടു പേര് പിടിയില്‍ .തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട .10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് രണ്ട് വിദ്യാര്‍ഥികള്‍ പിടിയിലായത്. ഇരുവരും മലപ്പുറം സ്വദേശികളാണ്. 23കാരനും 21 വയസുള്ള യുവതിയുമാണ് പിടിയിലായത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് ഇരുവരും അധികൃതരുടെ പിടിയിലായത്. തായ്ലന്ഡില് നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂര്‍ സ്കൂട്ട് എയര്‍വേസിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ രാത്രിയിലാണ് കഞ്ചാവ് പിടികൂടിയത്.
https://www.facebook.com/Malayalivartha

























