ആശുപത്രി കിടക്കയിൽ അഫാന് സംഭവിക്കുന്നത്.! ആ വിവരം പുറത്ത് വിട്ട് ഡോക്‌ടർമാർ.! ഓർമശക്തിയടക്കം വീണ്ടെടുത്തു..!!!

അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അഫാൻ അപകടനില തരണം ചെയ്തു വെന്റിലേറ്ററിൽ നിന്നു അഫാനെ മാറ്റി. ഓർമശക്തിയടക്കം വീണ്ടെടുത്തു എന്ന് ഡോക്ടർമാർ വ്യക്തമാക്കി. പൂർണ ആരോഗ്യവാനാകാൻ ഇനിയും സമയമെടുക്കും.
നേരത്തെ വെന്റിലേറ്ററിൽ നിന്നും അഫാനെ മാറ്റിയിരുന്നു . ഓക്സിജൻ സഹായം നൽകുന്നുണ്ടായിരുന്നു . പേര് വിളിക്കുമ്പോൾ കണ്ണു തുറക്കുകയും വശങ്ങളിലേക്ക് നോക്കാൻ പറയുമ്പോൾ കണ്ണ് കൃത്യമായി അനക്കുകയും ഉൾപ്പെടെ ചെയ്‌തതിരുന്നു. ഇതിനു പിന്നാലെയാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. എന്നാൽ അപകടനില പൂർണമായി തരണംചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അന്നേ വ്യക്തമാക്കിയിരുന്നു.
വായിലൂടെയും മൂക്കിലൂടെയും ട്യൂബിട്ടിട്ടുണ്ടായിരുന്നു . രക്തയോട്ടം കുറഞ്ഞതിനാൽ തലച്ചോറിൽ സാരമായ ക്ഷതങ്ങളുണ്ടായിരുന്നു. ക്രമമായ ഇടവേളകളിൽ എം.ആർ.ഐ സ്‌കാൻ ഉൾപ്പെടെ നടത്തി തലച്ചോറിലെ സ്ഥിതി വിലയിരുത്തുണ്ടായിരുന്നു. ഉണ്ടാകാൻ സാദ്ധ്യതയുള്ള അണുബാധ,ഹൃദയാഘാതം തുടങ്ങിയ സങ്കീർണതകളെ അതിജീവിക്കുന്നത് അനുസരിച്ചായിരിക്കും അഫാൻ അപകടനില പൂർണമായി തരണം ചെയ്യുന്നത്.
https://www.facebook.com/Malayalivartha