സങ്കടക്കാഴ്ചയായി.... അപ്പൂപ്പന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന വിദ്യാര്‍ഥി വീടിനു സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നിലവിളിച്ച് വീട്ടുകാര്‍... അവധിക്കാലം ആഘോഷിക്കാന്‍ അപ്പൂപ്പന്റെ വീട്ടില്‍ വന്ന വിദ്യാര്‍ഥി വീടിനു സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും നാലരവയസ്സുള്ള മകള്‍ അക്ഷിക(കല്യാണി)യാണ് മരിച്ചത്.
ചവറ പന്മന വടുതല തളിയാഴ്ചവീട്ടില്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് ഒന്നരമാസംമുന്‍പാണ് അക്ഷിക എത്തിയത്. ഇന്നലെ വൈകുന്നേരം വീടിനു സമീപത്തെ ഓടയുടെ സ്ലാബില്‍ക്കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സ്ലാബില്ലാത്ത ഭാഗത്തുവെച്ച് കാല്‍വഴുതി ഓടയില്‍വീണ് ഒഴുകിപ്പോകുകയായിരുന്നു. ഉടന്‍തന്നെ ഓടയിലിറങ്ങി തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ മൂന്നൂറുമീറ്റര്‍ അകലെ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha