നിലമ്പൂരിലെ അഭിമാന പോരാട്ടത്തില്‍ എല്‍ഡിഎഫ് പ്രചരണം നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും എത്തുന്നു... ഏഴ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

നിലമ്പൂരിലെ അഭിമാന പോരാട്ടത്തില്‍ എല്‍ഡിഎഫ് പ്രചരണം നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും എത്തുന്നു. 13,14,15 തീയതികളില്‍ മുഖ്യമന്ത്രി നിലമ്പൂരില്‍ തങ്ങി എം സ്വരാജിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കും. ഏഴ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
ഇന്നലെ നിലമ്പൂരിലെത്തിയ മുഖ്യമന്ത്രി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പിവി അന്‍വറിനെതിരെ വലിയ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. അന്‍വര്‍ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് പിണറായി വിജയന്‍ തുറന്നടിച്ചു. ഒരു ആശങ്കയുമില്ലാതെയാണ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വ്യക്തമാക്കി പിണറായി വിജയന്‍. അഴിമതി കുറഞ്ഞ സംസ്ഥാനമെന്നതാണ് കേരളത്തിന് കിട്ടിയ സല്‍പ്പേരില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























