വാഹനാപകടത്തില്‍ താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം....

കണ്ണീര്‍ക്കാഴ്ചയായി... കൈതപ്പൊയിലില്‍ വാഹനാപകടത്തില്‍ താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി ( 55) ആണ് മരിച്ചത്. കൃഷ്ണന്‍കുട്ടി സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടര്‍ കൊക്കയില്‍ വീണു. നിര്‍മ്മാണ തൊഴിലാളിയായ ഇദ്ദേഹം സുഹൃത്തിനോടൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത് . കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























