വയറ്റിലെത്തിയാൽ അപകടകരം; തൊലിപ്പുറത്ത് തട്ടിയാൽ അസ്വസ്ഥത; പ്രത്യുൽപാദന പ്രശ്നങ്ങളിലേക്ക് നയിക്കും; കണ്ടെയ്നറുകളിൽ ഒന്നിൽ ഫിനൈൽ-പി-ഫിനൈലിൻഡയമിൻ എന്ന രാസവസ്തു; മുന്നറിയിപ്പ്

അറബിക്കടലിൽ ആലപ്പുഴ തീരത്തിനടുത്ത് മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിൽ എന്താണ് ഉണ്ടായിരുന്നത്. ഇപ്പോഴും ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല എന്നതാണ് ഏറ്റവും ഗൗരവകരമായ കാര്യം. അതീവ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നു എന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ഇംഗ്ലണ്ട് ആസ്ഥാനമായ ഐടിഒപിഎഫ് എന്ന സംഘടന നൽകുന്ന മുന്നറിയിപ്പ് ഇപ്രകാരമാണ് ;- കണ്ടെയ്നറുകളിൽ ഒന്നിൽ ഫിനൈൽ-പി-ഫിനൈലിൻഡയമിൻ എന്ന രാസവസ്തുവുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് .ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കാവുന്ന 21,000 കിലോഗ്രാം രാസവസ്തു 840 കടലാസ് പൊതികളിലായിട്ടുണ്ട്. ഈ രാസവസ്തു വയറ്റിലെത്തിയാൽ അപകടകരമാണ് മാത്രമല്ല തൊലിപ്പുറത്ത് തട്ടിയാലും ഇത് വലിയ രീതിയിൽ അസ്വസ്ഥതയുണ്ടാക്കും. പ്രത്യുൽപാദന പ്രശ്നങ്ങളിലേക്ക് ഇതു നയിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .
ഇതടങ്ങിയ കണ്ടെയ്നർ തീരത്തെത്തിയാൽ തൊട്ടടുത്ത് ആളുകൾ പോകുന്നത് വിലക്കണം, വേഗത്തിൽ തീ പിടിക്കാൻ സാധ്യതയുണ്ട് . അഗ്നിശമന സംവിധാനങ്ങൾ കരുതണം തുടങ്ങിയ നിർദേശങ്ങളും ഐടിഒപിഎഫ് എന്ന സംഘടന നൽകുന്നു.
https://www.facebook.com/Malayalivartha

























