Widgets Magazine
04
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പങ്കാളികളെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്...മലയാളി പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊലപ്പെടുത്തി..വീട്ടുകാര്‍ ഇവരുടെ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു..


പ്രതിരോധ മേഖല വീണ്ടും ശക്തിപ്പെടുത്താൻ ഇന്ത്യ..രണ്ട് വർഷത്തിനകം കൂടുതൽ ‘സുദർശൻ ചക്ര’ (എസ്-400 ട്രയംഫ്) സേനയുടെ ഭാ​ഗമാകും..2026 ഓടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകും..


കണ്ടെയ്‌നര്‍ കപ്പലില്‍ എന്തൊക്കെ വസ്തുക്കള്‍ ഉണ്ടായിരുന്നു..?.കപ്പല്‍ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജന്‍സികളും മടിക്കുന്നു...


റഷ്യ നാണംകെട്ടിരിക്കുകയാണ്..ലോകരാജ്യങ്ങൾ ഭയപ്പെട്ടത് പോലെ ഒരു തിരിച്ചടി ഉടൻ ഉണ്ടാകുമോ..? ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആകാം..

ദേശീയ ഉച്ചകോടി: ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡല്‍ സംസ്ഥാനമായി കേരളം

02 JUNE 2025 04:17 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ് സഹകരണത്തോടെ സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ വച്ച് സംഘടിപ്പിക്കുന്ന ദേശീയ വകുപ്പുതല ഉച്ചകോടിയില്‍ കേരള ആയുഷ് വകുപ്പും. ഉച്ചകോടിയില്‍ അവതരിപ്പിക്കുന്ന 'ആയുഷ് മേഖലയില്‍ നടപ്പിലാക്കിയ വിവരസാങ്കേതികവിദ്യാ സേവനങ്ങള്‍' എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമാക്കി. സംസ്ഥാനം ആയുഷ് മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധങ്ങളായ വിവരസാങ്കേതികവിദ്യാ സേവനങ്ങള്‍ കഴിഞ്ഞ ദേശീയ ആയുഷ് കോണ്‍ക്ലേവില്‍ ദേശീയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിന് തുടര്‍ന്നാണ് ഈ ഒരു അംഗീകാരം ലഭിച്ചത്.

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഉച്ചകോടിയില്‍ ആയുഷ് മേഖലയിലെ വിവരസാങ്കേതികവിദ്യാ സേവനങ്ങള്‍ എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമായി തെരഞ്ഞെടുത്തത് അഭിമാനാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ആയുഷ് മേഖലയില്‍ സിവില്‍ വര്‍ക്ക് മോണിറ്ററിങ്ങ് സോഫ്‌റ്റ്വെയര്‍, എച്ച്.ആര്‍. മാനേജ്‌മെന്റ് സോഫറ്റുവെയര്‍, ലേര്‍ണിങ് മാനേജ്‌മെന്റ് സിസ്റ്റം, മെഡിസിന്‍ പ്രോക്യൂര്‍മന്റ് സോഫ്‌റ്റ്വെയര്‍, ഒങകട സോഫ്റ്റുവെയര്‍ എന്നിവ നടപ്പിലാക്കിയതാണ് ഈ നേട്ടത്തിന് കാരണമായത്. ഇത്തരം അംഗീകാരങ്ങള്‍ സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോപ്പതി, യോഗ നാച്ചുറോപതി, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സാ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ ഊര്‍ജം പകരുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം കേന്ദ്ര ആയുഷ് മന്ത്രാലയം മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച ദേശീയ ആയുഷ് മിഷന്‍ കോണ്‍ക്ലേവില്‍ കേരളത്തിന് അഭിനന്ദനം ലഭിച്ചിരുന്നു. കേരള ആയുഷ് മേഖല രാജ്യത്തിലെ മികച്ച മാത്രകയെന്ന് കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് അഭിപ്രായപ്പെട്ടു.

കേരളം ആയുഷ് മേഖലയില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന, എന്‍എബിഎച്ച്, കായകല്‍പ്, ആയുഷ് കജഒട എന്നിവ മുന്‍നിര്‍ത്തിയുള്ള ചികിത്സാ കേന്ദ്രങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തല്‍, വൈവിധ്യമാര്‍ന്ന പൊതുജനാരോഗ്യ പരിപാടികള്‍, ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവ കേന്ദ്ര ആയുഷ് മന്ത്രിയുടെയും മറ്റ് സംസ്ഥാനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. കേരളത്തില്‍ നടപ്പിലാക്കുന്ന മികച്ച ആശയങ്ങള്‍ പഠന വിധേയമാക്കുവാന്‍ സംഘങ്ങളെ അയക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത വിവിധ സംസ്ഥാന ആയുഷ് മന്ത്രിമാരും സെക്രട്ടറിമാരും അറിയിച്ചു.

ആയുഷ് കായകല്പ അവാര്‍ഡ്, ഐടി സംരംഭങ്ങള്‍, എന്‍എബിഎച്ച് യോഗ്യത നേടിയ 250 ആയുഷ് സ്ഥാപനങ്ങള്‍, 10000 ആയുഷ് യോഗ ക്ലബ്ബുകള്‍, സ്‌പോര്‍ട്‌സ് ആയുര്‍വേദം, ദൃഷ്ടി, ജനനി തുടങ്ങിയ പദ്ധതികളും പ്രശംസക്ക് അര്‍ഹമായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറഫ സംഗമം വ്യാഴാഴ്ച  (3 minutes ago)

ചതി വിഴിഞ്ഞത്തുനിന്ന്..? കണ്ടെയ്നറിലെ കാളകൂട വിഷം തിന്ന് ചത്ത് മലനാലും അനങ്ങില്ല വോയേജ് ഡാറ്റ റെക്കോഡരിൽ തെളിവ്  (26 minutes ago)

ഒന്നൊന്നര ഫൈനല്‍... 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു; ഒടുവില്‍ ആ മോഹകപ്പില്‍ മുത്തമിട്ട് ആര്‍സിബി, ഐപിഎല്‍ കിരീടപ്പോരില്‍ പഞ്ചാബിനെ വീഴ്ത്തിയത് 6 റണ്‍സിന്  (38 minutes ago)

ഓണക്കനി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ....  (43 minutes ago)

ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

മകന് വനിത ശിശു വികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള  (1 hour ago)

നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച  (1 hour ago)

അപകടം സംഭവിച്ചത് ഇന്ന് പുലര്‍ച്ചെ....  (1 hour ago)

പ്രവാസി യുവാവ് അസുഖബാധിതനായി  (1 hour ago)

കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ നടത്താറുള്ള സാധാരണ പരിശോധനകള്‍ മാത്രമാണിതെന്ന് ഉദ്യോഗസ്ഥര്‍ ...  (2 hours ago)

സുകാന്തിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

ലോറി മറിഞ്ഞ് അപകടം....  (3 hours ago)

''അമ്മയ്‌ക്കൊരു മകന്‍' സോജുവും കൂട്ടാളിയും അറസ്റ്റിലായത് 2024 ഡിസം 13ന്  (4 hours ago)

പഹല്‍ഹാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോഗത്തില്‍ ചര്‍ച്ച നടക്കും...  (4 hours ago)

Malayali Vartha Recommends