തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. വെങ്ങാനൂരിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് പനങ്ങോട് ഏലാകരയില്‍ യുവാക്കള്‍ കുളിക്കാനെത്തിയത്. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികുടം കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിലെ ദുരൂഹത പൊലീസ് അന്വേഷിച്ച് വരികയാണ്. അസ്ഥികൂടം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന കാര്യത്തിലുള്‍പ്പെടെ വ്യക്തത വന്നിട്ടില്ല.
https://www.facebook.com/Malayalivartha

























