സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടർ നിർത്തി യുവതിയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിൽ മുറിവ്

എറണാകുളം മുനമ്പം പള്ളിപ്പുറത്ത് ഭർത്താവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി. അതിദാരുണമായ കൊലപാതകമാണ് സംഭവിച്ചിരിക്കുന്നത് . 43 വയസ്സുകാരിയായ പനമ്പള്ളിനഗർ സ്വദേശിനി പ്രീതയാണ് കൊല്ലപ്പെട്ടത് . ഭർത്താവ് തൈപ്പറമ്പിൽ വീട്ടിൽ സുരേഷാണ് അതിക്രൂര കൊലപാതകം നടത്തിയത്. ഇന്നലെ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അതിദാരുണമായ കൊലപാതകം നടന്നത്. ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു.
സെന്റ് മൈക്കിൾ സ്കൂളിനു സമീപമെത്തിയതോടെ സ്കൂട്ടർ നിർത്തി ഇറങ്ങിയ. എന്നിട്ടായിരുന്നു നടുറോഡിൽ പ്രീതയെ സുരേഷ് വെട്ടിക്കൊലപ്പെടുത്തിയത് . ഇതിനു ശേഷം സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയും ചെയ്‌തു . കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിൽ പ്രീതയ്ക്ക് മുറിവേൽക്കുകയുണ്ടായി.
https://www.facebook.com/Malayalivartha