Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസം ക്രിക്കറ്റ് ടീം നടത്തുന്ന നമീബിയന്‍ പര്യടനത്തില്‍ നായകനായി റിയാന്‍ പരാഗ്

14 JUNE 2025 08:04 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ 18ാം സീസണില്‍ വിവിധ മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച യുവതാരം റിയാന്‍ പരാഗിന്, നായകനെന്ന നിലയില്‍ പുതിയ ഉത്തരവാദിത്തമേറി. ആഭ്യന്തര ക്രിക്കറ്റ് സീസണിനു മുന്നോടിയായി അസം ക്രിക്കറ്റ് ടീം നടത്തുന്ന നമീബിയന്‍ പര്യടനത്തില്‍ നായകനായി റിയാന്‍ പരാഗിനെ തിരഞ്ഞെടുത്തു. ജൂണ്‍ 21 മുതലാണ് അസം ടീമിന്റെ നമീബിയന്‍ പര്യടനം നടക്കുക.

അസം താരങ്ങള്‍ക്ക് വ്യത്യസ്ത സാഹചര്യങ്ങളില്‍ മത്സരപരിചയം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ടീമിന്റെ നമീബിയന്‍ പര്യടനമുള്ളത്. റിയാന്‍ പരാഗിനു പുറമേ ഡെനിഷ് ദാസ്, ആകാശ് സെന്‍ഗുപ്ത, പര്‍വേസ് മുഷാറഫ് തുടങ്ങിയവരും നമീബിയയില്‍ പര്യടനം നടത്തുന്ന അസം ടീമില്‍ അംഗങ്ങളാണ്. ഇവര്‍ ഉള്‍പ്പെടെ 24 അംഗ ടീമിനെയാണ് പരമ്പരയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പരിചയസമ്പത്തും യുവത്വവും വിളക്കിച്ചേര്‍ത്ത ടീമിനെയാണ് അസം ക്രിക്കറ്റ് അസോസിയേഷന്‍ നമീബിയന്‍ പര്യടനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ടീമില്‍ നാല് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെയും ഉള്‍പ്പെടുത്തി.

ജൂണ്‍ 21ന് ആരംഭിക്കുന്ന പര്യടനത്തില്‍ അഞ്ച് ഏകദിന മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ 21, 23, 25, 27, 29 തീയതികളിലാണ് മത്സരങ്ങള്‍ നടത്താനായി നിശ്ചയിച്ചിട്ടുള്ളത്. വിന്‍ഹോക്കിലെ എഫ്എന്‍ബി ക്രിക്കറ്റ് സ്റ്റേഡിയമാണ് പരമ്പരയുടെ വേദിയായിട്ടുള്ളത്. ഐപിഎലില്‍ ഇത്തവണ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത റിയാന്‍ പരാഗ്, 166.52 സ്‌ട്രൈക്ക് റേറ്റില്‍ 393 റണ്‍സാണ് നേടിയത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം...  (9 minutes ago)

പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി  (30 minutes ago)

ട്രംപ് മരിച്ചു..?! കൊന്നത് ഇന്ത്യ..? പ്രസിഡന്റ് അപ്രത്യക്ഷം..! #trumpisdead അമേരിക്കയിൽ കത്തിപടരുന്നു..!!  (38 minutes ago)

.എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് 1.8 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തി  (58 minutes ago)

യുവാവ് കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു...  (1 hour ago)

എടിഎംവഴി തുക പിന്‍വലിക്കാനും യുപിഐവഴി ഇടപാടുകള്‍ നടത്താനും കഴിയും...  (1 hour ago)

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഓണം ...  (1 hour ago)

കൊന്നിട്ട് പോടാ,വാലിൽ ജീവനിടും..!! ഷാജന്‍ സ്‌കറിയയെ കൊല്ലാൻ ചീറി അവർ പ്രതി AKG സെന്ററിൽ..!  (1 hour ago)

അനൂപ് മാലിക്ക് പിടിയിലായത്  (2 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം  (2 hours ago)

സന്താനങ്ങളില്‍ നിന്ന് സന്തോഷവും മാനസികമായ...  (2 hours ago)

നൊവാക് ജൊകോവിച്ച് കുതിക്കുന്നു  (3 hours ago)

എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും..  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് കല്ലിടും...  (3 hours ago)

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്  (3 hours ago)

Malayali Vartha Recommends