പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ സ്വര്‍ണക്കിരീടം കാണാനില്ല...

ചേലക്കര പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ സ്വര്‍ണക്കിരീടം കാണാനില്ല. ക്ഷേത്രത്തില്‍ പുതിയ ദേവസ്വം ഓഫീസര്‍ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് 15 ഗ്രാം തൂക്കം വരുന്ന അമൂല്യക്കല്ലുകള്‍ പതിച്ച സ്വര്‍ണ കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്.
പുതിയ ഓഫീസര്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ പണ്ടം - പാത്ര രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ പരിശോധന നടത്താറുണ്ട്. ദേവസ്വം ഗോള്‍ഡ് അപ്രൈസറാണ് കണക്കുകള്‍ തിട്ടപ്പെടുത്തിയത്. കിരീടം കാണാനില്ലെന്ന് ദേവസ്വം ഓഫീസറായി ചുമതലയേറ്റ സച്ചിന്‍ വര്‍മ്മ ദേവസ്വം വിജിലന്‍സിന് പരാതി നല്‍കി. നിലവില്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫീസര്‍ ദിനേശിന് പ്രൊമോഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ ഓഫീസറായി സച്ചിന്‍ വര്‍മ്മയെ ദേവസ്വം നിയോഗിച്ചിരിക്കുന്നത്.
രാജഭരണകാലം മുതലുള്ള അമൂല്യമായ സ്വര്‍ണ്ണക്കിരീടമാണ് കാണാതായിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് അസി. കമ്മിഷണര്‍ ഷീജയുടെ നേതൃത്വത്തിലുള്ള സംഘം പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെത്തി അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha