രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ കോണ്‍ഗ്രസ് നടപടികളില്‍ തീരുമാനം ഇന്ന് .... എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ കോണ്‍ഗ്രസ് നടപടികളില്‍ തീരുമാനം നാളെ. എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്‌പെന്‍ഷനാണ് സജീവമായി പരിഗണിക്കുക. വിഷയത്തില്‍ രാവിലെ അന്തിമ തീരുമാനം എടുക്കും. എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് അടിക്കടി ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്ക്. ഇതോടെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയ നേതാക്കള്‍ പോലും അയഞ്ഞു. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാനായി ഒരു കമ്മിറ്റിയെ വയ്ക്കാനാണ് നീക്കമുള്ളത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. രാജിക്ക് പകരം രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യത്തിനാണ് സംസ്ഥാന കോണ്‍ഗ്രസില്‍ മുന്‍തൂക്കമുള്ളത്. നേതാക്കളുടെ ചര്‍ച്ചയിലാണ് രാജി എന്ന കടുത്ത നിലപാട് സസ്‌പെന്‍ഷനിലേക്ക് മാറുന്നത്.
രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരുമെന്നുള്ളത് തന്നെയാണ് പാര്‍ട്ടി നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നം. രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ അടുപ്പിച്ച് പാലക്കാട് അടിച്ചേല്‍പ്പിച്ചു എന്നുള്ള വിമര്‍ശനം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യും, ഒപ്പം രാഹുലിന്റെ വാദം കേള്‍ക്കാന്‍ പാര്‍ട്ടി ഒരു അന്വേഷണം വെക്കാനും സാധ്യതയേറെയുണ്ട് .
https://www.facebook.com/Malayalivartha