കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ കേസ്..ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി... പിണറായി പോലീസ് സ്‌റ്റേഷനിലാണ് റഹീസ് ഹാജറായത്.. ഇയാളുടെ മൊഴി ഇനി നിര്‍ണായകമാകും..

വീണ്ടും കേസിൽ മറ്റൊരു വഴിത്തിരിവ് . ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പിണറായി പോലീസ് സ്‌റ്റേഷനിലാണ് റഹീസ് ഹാജറായത്. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍ ഇയാളുടെ മൊഴി ഇനി നിര്‍ണായകമാകും. റസീനയുടെ ആത്മഹത്യാ കുറിപ്പില്‍ റഹീസിനെതിരെ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. അതേസമയം യുവതിയുടെ കുടുംബം ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാന് താനും.
ഇക്കാര്യത്തില്‍ അടക്കം കൂടുതല്‍ അന്വേഷണം നടത്തേണ്ടി വരും. ഈ ആരോപണത്തിലെ വസ്തുത തേടിയും റഹീസില്‍ നിന്നും പോലീസ് മൊഴിയെടുക്കും.യുവതിയുമായി മൂന്നര വർഷത്തെ പരിചയമാണ് .സോഷ്യൽ മീഡിയ വഴിയുള്ള പരിചയമാണ് അതിനു ശേഷം സാമ്പത്തിക പകരമായിട്ട് ചൂഷണം ചെയുന്ന തരത്തിലുള്ള ഒരു ഇടപാടും നടന്നിട്ടില്ല എന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത് . അത് കുടുംബത്തിന്റെ ആരോപണത്തിനുള്ള മറുപടി കൂടിയാണ് . ആത്മ ഹത്യ ചെയ്ത അവൾക്ക് പോയി എന്നല്ലാതെ...
കുടുംബക്കാർക്കോ... നാട് നന്നാക്കാൻ ഇറങ്ങിതിരിച്ചവന്മാർക്കോ..... സുഹൃത്തിനോ ആർക്കും നഷ്ടപ്പെട്ടിട്ടില്ല... നഷ്ട്ടം അവൾക്മാത്രം. റഹീസിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ് രംഗത്തെത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. റസീനയില്‍ നിന്നും 20 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ആണ്‍സുഹൃത്തായ റസീസ് കൈപ്പറ്റിയെന്നും മാതാവ് ആരോപിക്കുന്നുണ്ട്.
ഭര്‍ത്താവുമായി റസീന അത്ര സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. ഇതിനിടെയാണ് റഹീസുമായി അടുത്തത്. വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ആത്മഹത്യക്ക് യുവതി ശ്രമിച്ചിരുന്നതായും മാതാവ് ആരോപിക്കുന്നു. ഇതേക്കുറിച്ച് സംസാരിക്കുകകായണ് യെ്തതെന്നും മാതാവ് ആരോപിച്ചു.കണ്ണൂരിലെ റസീനയുടെ ആത്മഹത്യക്കുറിപ്പില്‍ അറസ്റ്റിലായ യുവാക്കളുടെ ഭീഷണിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്ന് പൊലീസ്.
https://www.facebook.com/Malayalivartha