നിലമ്പൂര്‍ വിജയത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

നിലമ്പൂരില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സമര്‍പ്പണവും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടന്‍ ഷൗക്കത്തിനും ഈ വിജയം സാധ്യമാക്കിയ യുഡിഎഫിന്റെ എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി പ്രിയങ്ക പറഞ്ഞു.
സോഷ്യല്‍ മീഡിയ മാധ്യമമായ ഫേസ്ബുക്കിലുടെയാണ് പ്രിയങ്കയുടെ പ്രതികരണം.
'ഞങ്ങള്‍ ഓരോരുത്തരും പ്രതിബദ്ധതയോടെയും ഏകാഗ്രതയോടെയും ഒരു ടീമായി പ്രവര്‍ത്തിച്ചു. അതാണ് ഈ വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠം. സമര്‍പ്പണവും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടന്‍ ഷൗക്കത്തിനും ഈ വിജയം സാധ്യമാക്കിയ യുഡിഎഫിന്റെ എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.
എല്ലാത്തിലുമുപരി, നിലമ്പൂരിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക് നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി. നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളിലും പുരോഗതിയെക്കുറിച്ചുള്ള യുഡിഎഫിന്റെ കാഴ്ചപ്പാടിലും നിങ്ങള്‍ക്കുള്ള വിശ്വാസം നമുക്ക് മുന്നോട്ടുള്ള വഴികാട്ടിയാവും' പ്രിയങ്ക ഗാന്ധി കുറിച്ചു.
https://www.facebook.com/Malayalivartha