മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അമ്മയുടെ ഡിഎന്‍എ സാംപിളുമായാണ് രഞ്ജിതയുടെ സാംപിളുകള്‍ പരിശോധിച്ചത്. നേരത്തേ സഹോദരന്റെ ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ചിരുന്നെങ്കിലും ഫലം ലഭ്യമായിരുന്നില്ല. മൃതദേഹം നാളെ നാട്ടില്‍ എത്തിച്ചേക്കും എന്നാണു വിവരം.
ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്ക് രഞ്ജിത നാട്ടില്‍ എത്തിയത്. തിരികെ ലണ്ടനിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha