സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 40 രൂപയുടെ കുറവ്

സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് അഞ്ച് രൂപയുടെ കുറവ് മാത്രമാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 9230 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 40 രൂപ കുറഞ്ഞ് 73,840 രൂപയായി കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായി. സ്?പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനം ഇടിഞ്ഞ് 3,362.29 ഡോളറായാണ് കുറഞ്ഞത്.
അതേസമയം ഇറാനില്‍ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെന്‍സെക്സ് 600 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരംനടത്തുന്നത്. നിഫ്റ്റി 180 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം
ഐ.ടി ഓഹരികള്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. ഇന്‍ഫോസിസ്, ടി.സി.എസ്, എച്ച്.സി.എല്‍ ടെക്, ശ്രീറാം ഫിനാന്‍സ് എന്നിവക്കാണ് കനത്ത നഷ്ടമുണ്ടായത്.
https://www.facebook.com/Malayalivartha