സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടന്ന് സിപിഎം... ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത്

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടന്ന് സിപിഎം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കി നടത്തിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം പാര്‍ട്ടി നേതൃത്വം വിശദമായി വിലയിരുത്തുകയും ചെയ്യും.
ഭരണ വിരുദ്ധ വികാരം ജനവിധിയില്‍ പ്രതിഫലിച്ചിട്ടില്ലെന്നും പാര്‍ട്ടി അടിത്തറക്ക് കോട്ടമില്ലെന്നുമാണ് പൊതു വിലയിരുത്തലെങ്കിലും സ്വാധീന കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. സ്വാധീനകേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ച ചര്‍ച്ചാ വിഷയമായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങാനായി മാര്‍ഗ്ഗരേഖയുമായി കഴിഞ്ഞ ദിവസം പ്രവര്‍ത്തക യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃയോഗങ്ങള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha