തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ നാലര വയസ്സുകാരിയെ പുലി പിടിച്ച സംഭവത്തില്‍ നരഭോജി പുലി പിടിയില്‍...

തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ നാലര വയസ്സുകാരിയെ പുലി പിടിച്ച സംഭവത്തില്‍ നരഭോജി പുലി പിടിയില്‍...
തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ നാലര വയസ്സുകാരിയെ പുലി പിടിച്ച സംഭവത്തില്‍ നരഭോജി പുലി പിടിയില്‍. പച്ചമല എസ്റ്റേറ്റിന് സമീപം തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.
കുട്ടിയുടെ മൃതദേഹം കിട്ടിയ ഭാഗത്തും വീടിനു സമീപവുമായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്. വീടിനടുത്തെ കൂട്ടിലാണ് പുലി അകപ്പെട്ടിരിക്കുന്നത്. പുലിയെ മാറ്റാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് സ്വീകരിച്ചുവരുന്നു.
വാല്പാറ ടൗണിനോടു ചേര്‍ന്ന പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്നിയെയാണ് വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ പുലി പിടിച്ചത്. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികള്‍ വിവരം അറിയിച്ചതോടെ കൂടുതല്‍ പേരെത്തി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പുലിയുടെ കാല്‍പ്പാടുകളും കുട്ടിയുടെ വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടത്തിയിരുന്നു. ശനിയാഴ്ച പൊലീസും വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പൊലീസ് നായയുടെയും ഡ്രോണുകളുടെയും സഹായത്തോടെയായിരുന്നു തെരച്ചില്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്കാരചടങ്ങുകളും നടന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജാര്‍ഖണ്ഡില്‍ നിന്ന് ഇവിടെ ജോലിക്കെത്തിയത്. സ്ഥലത്ത് ഇതിന് മുമ്പും പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ആളുകള്‍ താമസിക്കുന്ന ജനവാസ മേഖലയില്‍ വന്യ മൃഗങ്ങളുടെ ശല്യം വളരെ രൂക്ഷമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha