സൗദിയില്‍ സ്റ്റാഫ് നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സങ്കടമടക്കാനാവാതെ... സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ജിസാന്‍ അല്‍ദര്‍ബിലെ അല്‍ഷുഖൈഗ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് അനുഷ്മ ആനന്ദ് (42) അന്തരിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിനിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.
ബുധനാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് അല്‍ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പതിനേഴു വര്‍ഷമായി ജിസാനില്‍ നഴ്സായി ജോലിചെയ്യുകയായിരുന്നു. ജോലി മതിയാക്കി അടുത്തമാസം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഒരു മകളുണ്ട്. പിതാവ്: ബ്രഹ്മാനന്ദന്. മാതാവ്: ഐഷാ ബായി. ഭര്‍ത്താവ്: സന്ധ്യാ സദനത്തില്‍ സന്തോഷ് കുമാര്‍ സുകുമാരന്‍. അല്‍ദര്‍ബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കുന്നതാണ്.
https://www.facebook.com/Malayalivartha