അച്ഛനും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍...

അച്ഛനെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം. കടപ്പാക്കട അക്ഷയ നഗര്‍ 29ല്‍ അഭിഭാഷകനായ പി.ശ്രീനിവാസപിളള(79), മകന്‍ വിഷ്ണു എസ്.പിള്ള (42) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടത്. ഇരുവരുടെയും മൃതദേഹം രണ്ടു മുറികളിലാണു കണ്ടത്.
വിഷ്ണു എസ്.പിള്ളയെ കട്ടിലിനോടു ചേര്‍ന്ന് നിലത്ത് രക്തം വാര്‍ന്ന നിലയിലും ശ്രീനിവാസപിള്ളയെ മറ്റൊരു മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീട്ടില്‍ ശ്രീനിവാസപിള്ളയും ഭാര്യ രമയും മകന്‍ വിഷ്ണുവുമാണ് താമസിക്കുന്നത്. രണ്ടാഴ്ച മുന്‍പ് രമ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള മൂത്ത മകള്‍ വിദ്യയുടെ വീട്ടില്‍ പോയിരുന്നു.
ഇന്നലെ രാവിലെ അച്ഛനെയും സഹോദരനെയും വിദ്യ ഒട്ടേറെ തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് വിദ്യയും ഭര്‍ത്താവ് കൃഷ്ണചന്ദ്രനും അമ്മയ്‌ക്കൊപ്പം ഉച്ചയോടെ കടപ്പാക്കടയിലെ വീട്ടില്‍ എത്തുകയായിരുന്നു. വീടിന്റെ വാതിലുകള്‍ അടച്ചിട്ടിരുന്നതിനാല്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന രക്തം പുരണ്ട വെട്ടുകത്തി വിഷ്ണുവിന്റെ മൃതദേഹത്തിനു സമീപത്തു നിന്ന് പോലീസ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. കേസെടുത്ത് ഈസ്റ്റ് പൊലീസ് .
https://www.facebook.com/Malayalivartha