സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികള്‍ക്കും കരുതലും സാന്ത്വനവുമേകാനുള്ള മാതൃകാപദ്ധതിയുമായി സംസ്ഥാനം...

കേരളത്തിലെ എല്ലാ കിടപ്പുരോഗികള്‍ക്കും കരുതലും സാന്ത്വനവുമേകാനുള്ള മാതൃകാപദ്ധതിയുമായി കേരളം. രോഗികള്‍ക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്ന സാര്‍വത്രിക സാന്ത്വന പരിചരണ പദ്ധതിക്കും കേരള കെയര്‍ പാലിയേറ്റീവ് ഗ്രിഡിനും തുടക്കമായി.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഏകോപന സംവിധാനമായ ഗ്രിഡിന്റെ പ്രവര്‍ത്തനോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു പദ്ധതി.
സര്‍ക്കാര്‍സര്‍ക്കാരിതര സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ തദ്ദേശ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി കിടപ്പുരോഗികള്‍ക്കും ദീര്‍ഘകാല രോഗപീഡ അനുഭവിക്കുന്നവര്‍ക്കും ആശ്വാസമാകും.
സംസ്ഥാന ജനസംഖ്യയുടെ 0.6 ശതമാനം കിടപ്പുരോഗികളും ദീര്‍ഘകാലമായി ഗുരുതര രോഗപീഡ അനുഭവിക്കുന്ന രണ്ടുശതമാനം പേരും പദ്ധതിയുടെ ഗുണഭോക്താക്കളാകും.സേവനം ആവശ്യപ്പെട്ട് ഇതുവരെ 1,58,100 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സേവനം നല്കാന് തയ്യാറായി 1352 സര്‍ക്കാര്‍ സ്ഥാപനങ്ങളും 895 എന്‍ജിഒകളും കേരള കെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തദ്ദേശ സ്ഥാപന അതിര്‍ത്തിയില്‍ സാന്ത്വന പരിചരണം ആവശ്യമുള്ളവര്‍, ഇവരുടെ പൊതുസ്ഥിതി എന്നിവ സര്‍വേയിലൂടെ കണ്ടെത്തും.
കിടപ്പുരോഗിക്ക് മരുന്ന്, സഹായ ഉപകരണ വിതരണം, പരിചരണം എന്നിവയ്ക്കായി വാര്‍ഡുകളില്‍ ആശാപ്രവര്ത്തകരുണ്ടാകും. ഇവര്‍ കൃത്യമായ ഇടവേളകളില്‍ രോഗിയെ വീട്ടില്‍ സന്ദര്‍ശിക്കും. കിടപ്പിലല്ലാത്ത, ഗുരുതര രോഗപീഡ അനുഭവിക്കുന്നവര്‍ക്ക് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി മരുന്നും പരിചരണവും നല്‍കുന്നതാണ്. ഡോക്ടര്‍ രോഗിയുടെ വീട്ടില്‍ ആഴ്ചയില്‍ ഒരിക്കല്‍ എത്തും.
"
https://www.facebook.com/Malayalivartha