Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...

29 JUNE 2025 05:18 PM IST
മലയാളി വാര്‍ത്ത

അഞ്ച് വർഷത്തോളം ദുബായിൽ ജോലി ചെയ്ത ശേഷം, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതനായ ഒരു പ്രവാസിയുടെ വൈകാരികമായ പോസ്റ്റ് ശ്രദ്ധ നേടുന്നു . കൂടാതെ 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകളുടെ കൂടെ കഴിയേണ്ടി വന്ന ഒരമ്മയുടെ ദയനീയ കുറിപ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പന്ത്രണ്ട് ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ കലാപത്തിന്റെ പ്രത്യാഘാതങ്ങളെ തുടർന്ന് മധ്യപൂർവദേശത്തേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ മുൻനിര എയർലൈനുകൾ. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് ഇറാൻ, ഇസ്രയേൽ, ജോർദാൻ, ലബനൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഗൾഫ്, അറബ്, യൂറോപ്പ്, യുഎസ് മേഖലകളിലെ മുൻനിര എയർലൈനുകൾ റദ്ദാക്കിയിരിക്കുന്നത്. ഏതൊക്കെ എയർലൈനുകളാണ് സർവീസ് റദ്ദാക്കിയതും പുനരാരംഭിച്ചിരിക്കുന്നതുമെന്നറിയാം.


∙ അജിയാൻ എയർലൈൻസ്
ഗ്രീക്ക് എയർലൈൻ ആയ അജിയാൻ ടെൽ അവീവ്, ബെയ്റൂട്ട്, അമ്മൻ, ഇർബിൽ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ സെപ്റ്റംബർ 8 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.

∙ എയർബാൾട്ടിക്
ലാത്വിയയുടെ എയർ ബാൾട്ടിക് സെപ്റ്റംബർ 30 വരെയാണ് ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

∙ എയർ കാനഡ
കനേഡിയൻ വിമാനമായ എയർ കാനഡ ടൊറന്റോയിൽ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഓഗസ്റ്റ് 4 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. കാനഡയ്ക്കും ഇസ്രയേലിനും ഇടയിലുള്ള സർവീസുകൾ സെപ്റ്റംബർ 8 മുതൽക്കേ പുനരാരംഭിക്കുകയുള്ളു.

∙ എയർ യൂറോപ്പ
സ്പാനിഷ് എയർലൈൻ ആയ എയർ യൂറോപ്പ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ ജൂലൈ 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
∙ എയർ ഫ്രാൻസ്
ഫ്രഞ്ച് എയർലൈൻ പാരിസ്-ടെൽ അവീവ് സെക്ടറിലേക്കുള്ള സർവീസുകൾ ജൂലൈ 7 മുതലും പാരിസ്-ബെയ്റൂട്ടിലേക്കുള്ളവ ഇന്നു മുതൽക്കും ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
∙ എയർ ഇന്ത്യ
എയർ ഇന്ത്യ മിഡിൽ ഈസ്റ്റിലേക്കും യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകൾ ജൂൺ 24ന് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.


∙ അറിക
ഇസ്രയേൽ എയർലൈൻ ന്യൂയോർക്കിലേക്ക് ഒഴികെയുള്ള എല്ലാ സർവീസുകളും ജൂൺ 30 വരെ റദ്ദാക്കിയിട്ടുണ്ട്. ഇലാത്തിലേക്കുള്ള സർവീസുകൾ ഇന്ന് വരെയാണ് റദ്ദാക്കിയിരിക്കുന്നത്.

∙ ഡെൽറ്റ എയർലൈൻസ്
യുഎസ് എയർലൈൻ ആയ ഡെൽറ്റ ടെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രകൾ ഓഗസ്റ്റ് 31 വരെ തടസ്സപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

∙ എൽ അൽ ഇസ്രയേൽ എയർലൈൻസ്
ജൂൺ 24 മുതൽ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിച്ചിരുന്നു. അടുത്ത ആഴ്ച മുതൽ വിമാന സർവീസുകൾ സാധാരണ പോലെ തുടരുമെന്നാണ് ഇസ്രയേൽ എയർലൈൻ അറിയിച്ചിരിക്കുന്നത്. ചില സർവീസ് റദ്ദാക്കൽ ഒഴികെയാണിത്.

∙ ഇത്തിഹാസ് എയർവേയ്സ്
അബുദാബിക്കും ടെൽ അവീവിനും ഇടയിലുള്ള സർവീസുകൾ ജൂലൈ 15 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
∙ എമിറേറ്റ്സ്
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ വീണ്ടും ജൂലൈ 5 വരെ നീട്ടിയിട്ടുണ്ട്. ബാഗ്ദാദ്, ബസ്ര എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ യഥാക്രമം ജൂലൈ 1, 2 തീയതികളിലാണ് പുനരാരംഭിക്കുന്നത്. മേഖലയിലെ സാഹചര്യങ്ങളെ തുടർന്നാണ് വീണ്ടും നീട്ടിയതെന്നാണ് വിശദമാക്കിയിരിക്കുന്നത്.

∙ ഫിൻഎയർ
ജൂൺ 30 വരെ ദോഹയിലേക്കുള്ള സർവീസ് റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 1ലെ എവൈ1982 വിമാനവും റദ്ദാക്കി. ഇറാഖ്, ഇറാൻ, സിറിയ, ഇസ്രയേൽ വ്യോമപാതകളിലൂടെ പറക്കില്ലെന്നാണ് ഫിൻ എയർ പ്രഖ്യാപിച്ചിരിക്കുന്നത്.
∙ ഫ്ളൈ ദുബായ്
യുഎഇ എയർലൈൻ ആയ ഫ്ളൈ ദുബായ് മേഖലയിലുടനീളമുള്ള സർവീസുകൾ ജൂലൈ 1 മുതൽ പുനരാരംഭിക്കും. ഡമാസ്ക്കസ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂണ്ഡ 26ന് പുനസ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചത്.

∙ ബ്രിട്ടീഷ് എയർവേയ്സ്
ഐഎജി ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് എയർവേയ്സ് ടെൽ അവീവിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കിയിരിക്കുകയാണ്. അമ്മൻ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ളവ ജൂൺ 30 വരെയും റദ്ദാക്കിയിട്ടുണ്ട്.

ഐഎജിയുടെ ബജറ്റ് എയർലൈനായ ഇബേറിയ എക്സ്പ്രസും ജൂൺ 30 വരെ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ദോഹയിലേക്കുള്ളവ ഇന്നലെ മുതൽ പുനരാരംഭിച്ചിട്ടുണ്ട്.


∙ ഐടിഎ എയർവേയ്സ്
ഇറ്റാലിയൻ എയർവേയ്സ് ടെൽ അവീവിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 1 ലേക്ക് ഷെഡ്യൂൾ ചെയ്തവയും സർവീസ് നടത്തില്ല.
∙ ജപ്പാൻ എയർലൈൻസ്
ജൂലൈ 2 വരെ ദോഹയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

∙ ലുഫ്താൻസ ഗ്രൂപ്പ്
ബെയ്റൂട്ടിലേക്കുള്ളവ ജൂൺ 30 വരെയും ടെൽ അവീവ്, ടെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെയും റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 31 വരെയാണ് ജോർദാനിലെ അമ്മനിലേക്കും ഇർബിലിലേക്കുമുള്ള സർവീസ് റദ്ദാക്കൽ. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സംഘർഷബാധിത രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കില്ലെന്നാണ് ജർമൻ എയർലൈൻ ആയ ലുഫ്താൻസയുടെ പ്രഖ്യാപനം.

∙ പെഗസസ്
തുർക്കിഷ് എയർലൈൻ ആയ പെഗസസ് ജൂലൈ 7 വരെ ഇറാനിലേക്കും ഇറാഖ്, ലബനൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ 4 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്.
∙ ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് ജൂൺ 30 മുതൽ ബാഗ്ദാദ്, ജൂലൈ 1 മുതൽ ഇർബിൽ, ജൂലൈ 2 മുതൽ സുലൈമാനിയ, നജാഫ്, ജൂലൈ 3 മുതൽ ബസ്ര എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും. അതേസമയം ഇറാൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.

∙ റയാൻ എയർ
ഒക്ടോബർ 25 വരെയാണ് ടെൽ അവീവ്, അമ്മൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.
∙ ടറോം
റൊമാനിയൻ എയർലൈൻ ആയ ടറോം ടെൽ അവീവിലേക്കുള്ള സർവീസുകൾ തുടങ്ങിയെങ്കിലും ബെയ്റൂട്ടിലേക്കുള്ളവ ജൂൺ അവസാനം തുടങ്ങുമെന്നാണ് പ്രഖ്യാപനം.

∙ ടസ് എയർവേയ്സ്
ഇസ്രയേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
∙ യുണൈറ്റഡ് എയർലൈൻസ്
ടെൽ അവീവിലേക്കുള്ള സർവീസുകൾക്ക് ഓഗസ്റ്റ് 1 വരെ തടസ്സം നേരിട്ടേക്കുമെന്നാണ് അറിയിപ്പ്. ദുബായിലേക്കുള്ള വിമാനങ്ങൾ ജൂലൈ 3 വരെയും തടസ്സപ്പെട്ടേക്കും.

∙ വിസ് എയർ
സെപ്റ്റംബർ 15 വരെ ടെൽ അവീവ്, അമ്മൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. യുഎഇയിലേക്കും തിരിച്ചുമുള്ള സർവീസുകൾ ജൂൺ 30 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇസ്രയേൽ, ഇറാഖ്, ഇറാൻ, സിറിയൻ വ്യോമപാതകളിലൂടെ സഞ്ചരിക്കില്ലെന്നാണ് അറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (27 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (45 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (52 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends