യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ കെട്ടിടത്തില്‍നിന്നു വീണ് യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ കെട്ടിടത്തില്‍നിന്നു വീണ് കുറ്റിക്കോല്‍ ശങ്കരംപ്പാടി സ്വദേശി അജേഷ് കുമാര്‍ മഞ്ഞനടുക്കം (40) മരിച്ചു. നാലു വര്‍ഷത്തിലേറെയായി മാള്‍ട്ടയില്‍ കുടുംബത്തോടെ താമസിച്ചു ജോലി നോക്കിവരികയായിരുന്നു.
മൃതദേഹം ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. കുറ്റിക്കോല്‍ ശങ്കരംപ്പാടിയിലെ രാമചന്ദ്രന് നായരുടെയും (ആര്‍എസ്പി ഉദുമ മണ്ഡലം സെക്രട്ടറി) ദാക്ഷായണിയുടെയും മകനാണ്. ഭാര്യ: കെ.പ്രിയ (മാള്‍ട്ട), മകള്‍: ദേവിക, സഹോദരങ്ങള്‍: വിജേഷ് (ദുബായ്), ജയേഷ് (മാള്‍ട്ട).
https://www.facebook.com/Malayalivartha