സി.എം.ആര്‍.എല്‍ കേസിലെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഉത്തരവിടണമെന്ന ആവശ്യവുമായി ഹര്‍ജി

സി.എം.ആര്‍.എല്‍ കമ്പനിയുടെ ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) നടത്തിയ അന്വേഷണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ നിഷേധിച്ച പ്രത്യേക കോടതി ഉത്തരവിനെതിരെ ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍ രേഖകള്‍ നല്‍കുന്നതിന് തടസ്സമുണ്ടോ എന്നറിയിക്കാനായി എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയോട് നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യമുള്ളത്.
"
https://www.facebook.com/Malayalivartha