കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി....

കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പള്ളിത്തോട് കുരിശിങ്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ അനീഷ് എന്ന ഇമ്മാനുവലിയൊണ് (32) കാണാതായത്. ഇന്നലെ രാവിലെ 11 മണിയോടുകൂടി മറിഞ്ഞത്.
ചെല്ലാനം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ചെല്ലാനം സ്വാദേശി ജോയിയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളമാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്. വള്ളത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ജോയിയും മറ്റൊരാളും നീന്തി രക്ഷപ്പെട്ടു. ഇമ്മാനുവലിനെ കാണാതാകുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കുത്തിയതോട് പൊലീസും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി വൈകിയും മത്സ്യത്തൊഴിലാളികളും മറ്റുംതിരച്ചില്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha