മലപ്പുറം കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി

മലപ്പുറം കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. തിരൂര്‍ സബ്ജില്ലാ കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരായ 16 പേരാണ് കേസിലെ പ്രതികളായുള്ളത്യ
2016 നവംബര്‍ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസലിനെ കൊലപ്പെടുത്തിയത്. മതം മാറിയതിന്റെ പേരില്‍ ഫൈസലിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കുറ്റപത്രം. ഫൈസലിന്റെ ബന്ധു ഉള്‍പ്പെടെ 16 ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. അറസ്റ്റിലായിരുന്ന ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു.
മലപ്പുറം ഡിവൈഎസ്പി ആയിരുന്ന പി.എം പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കൊലപാതകം നടന്ന് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ആദ്യം നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീധരന്‍ പിന്മാറിയതും തുടര്‍ന്ന് പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ കാല താമസവുമാണ് വിചാരണ നടപടികള്‍ വൈകാന്‍ കാരണമായിതീര്‍ന്നത്.
"
https://www.facebook.com/Malayalivartha