കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയുടെ മരണത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ചാണ്ടി ഉമ്മന്‍ എംഎല്‍എ കെട്ടിടം സന്ദര്‍ശിച്ചു. കെട്ടിടത്തിന് 68 വര്‍ഷം പഴക്കമുണ്ടെന്നും അടിയന്തരമായി ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും നടപടിയെടുത്തില്ലെങ്കില്‍ അത് സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാണ്ടി ഉമ്മന്റെ വാക്കുകളിങ്ങനെ. സാധാരണക്കാരന്‍ ചികിത്സ തേടുന്ന മെഡിക്കല്‍ കോളേജിന്റെ അവസ്ഥ നാം കണ്ടു. 12ാം വാര്‍ഡിലെ ശുചിമുറി ഇടിഞ്ഞു വീഴാറായിരിക്കുന്നു. 18ാം വാര്‍ഡിലും അതേ സാഹചര്യം. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ഇവരെ സര്‍ക്കാര്‍ സംരക്ഷിച്ചില്ലെങ്കില്‍ ആര് സംരക്ഷിക്കും.
ഇവരെ സംരക്ഷിക്കാതെ മുന്നോട്ടുപോകാനാവില്ല. പുതിയ കെട്ടിടം ആവശ്യമാണ്. ആ കെട്ടിടം വരുന്നതുവരെ ഇവരെ പുറത്തുവിടാന്‍ അനുവദിക്കില്ല. അവരെ സര്‍ക്കാര്‍ ചെലവില്‍ തന്നെ താമസിപ്പിക്കണം. കാടുപിടിച്ചുകിടക്കുകയാണ് പല സ്ഥലങ്ങളും. പാമ്പുവരെ കയറുന്ന സ്ഥിതിയാണ്.
ഹോസ്‌റ്റെലന്ന് പറയാന്‍ സാധിക്കില്ല. അത്രയും മോശമായ സാഹചര്യമാണ്. കെട്ടിടത്തിന് 68 വര്‍ഷം പഴക്കമുണ്ട്. അടിയന്തരമായി ഫിറ്റ്‌നസ് പരിശോധിക്കണം. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ എന്ന് സര്‍ക്കാര്‍ മറുപടി പറയണം. തീരുമാനമെടുക്കണം. അല്ലെങ്കില്‍ സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയായിരിക്കും.
https://www.facebook.com/Malayalivartha