സങ്കടക്കാഴ്ചയായി... പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസു ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ.... തൃശൂരില്‍ പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസു ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വടക്കേതൊറവ് സ്വദേശി മാളിയേക്കല്‍ മോഹനന്റെ മകള്‍ വൈഷ്ണയാണ് (18) മരിച്ചത്.
ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
അതേസമയം ആലപ്പുഴയിലും വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യമുണ്ടായി. എടത്വ പാലക്കളം പാലത്തിന് സമീപം പുത്തന്‍പുരയ്ക്കല്‍ ജോയിച്ചന്റെ മകന്‍ ലിജുമോനാണ് (18) മരിച്ചത്. എടത്വയില്‍ ഇന്നലെ അര്‍ദ്ധരാത്രി 12.05നായിരുന്നു അപകടം നടന്നത്.
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് വിദ്യാര്‍ത്ഥി മരണമടഞ്ഞത്. എടത്വ പട്ടത്താനം വീട്ടില്‍ മെറിക് (18) അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എടത്വ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ഥികളാണ് രണ്ടുപേരും.
https://www.facebook.com/Malayalivartha