കാര്‍ പൊട്ടിത്തെറിച്ച അപകടം.... പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാം അപകട കാരണമെന്ന നിഗമനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട് പൊല്‍പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാം അപകട കാരണമെന്ന നിഗമനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്. പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം വീണിരിക്കാമെന്നും വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സ്പാര്‍ക്ക് ഉണ്ടായി തീ പെട്രോള്‍ ടാങ്കിലേക്ക് പടര്‍ന്നതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തലുകള്‍.
ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത പരിശോധിക്കുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2002 മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ച രണ്ടു കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. 6 വയസുകാരന്‍ ആല്‍ഫ്രഡ്, 4 വയസുകാരി എമലീന എന്നിവരുടെ മൃതദേഹം ഇന്നലെ രാത്രിയോടെ പാലക്കാട് ജില്ല ആശുപതി മോര്‍ച്ചറിയില്‍ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ പിന്നീട് തീരുമാനിക്കും. ഇവര്‍ക്കൊപ്പം പരിക്കേറ്റ അമ്മ എല്‍സിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. 40% പൊള്ളലേറ്റ മൂത്തമകളും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്്. എല്‍സിയുടെ അമ്മ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
"
https://www.facebook.com/Malayalivartha