ഓടുന്ന ബസില്‍ നിന്നും നവജാത ശിശുവിനെ വലിച്ചെറിഞ്ഞ് 19കാരി

ഓടുന്ന ബസില്‍ നവജാത ശിശുവിനെ റോഡില്‍ വലിച്ചെറിഞ്ഞ് 19കാരി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റിതിക ധേരെയും ഇവരുടെ ഭത്താവാണെന്ന് അവകാശപ്പെടുന്ന ഷെയ്ഖ് അല്‍താഫിനെയും പൊലീസ് അറസ്റ്റു ചെയ്തു. കസ്റ്റഡിയിലെടുത്ത ശേഷം ധേരെയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ചൊവ്വാഴ്ച രാവിലെ 6:30 ഓടെ പത്രിസേലു റോഡിലാണ് സംഭവം. ദമ്പതികള്‍ തുണിയില്‍ പൊതിഞ്ഞ ഒരു വസ്തു ബസില്‍ നിന്ന് പുറത്തേക്ക് എറിയുന്നത് കണ്ട വഴിയാത്രക്കാരനാണ് ഹെല്‍പ്പ്‌ലൈന്‍ വഴി പൊലീസില്‍ വിവരമറിയിച്ചത്. വലിച്ചെറിയുന്നത് ബസ് ഡ്രൈവറും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഭാര്യ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് അല്‍താഫ് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു.
വിവരം അറിഞ്ഞെത്തിയ പൊലീസ് ബസ് തടഞ്ഞു നിര്‍ത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, കുഞ്ഞിനെ വളര്‍ത്താന്‍ കഴിയാത്തതിനാലാണ് വലിച്ചെറിഞ്ഞതെന്ന് ദമ്പതികള്‍ സമ്മതിച്ചു.റോഡില്‍ വലിച്ചെറിയപ്പെട്ട കുഞ്ഞ് മരിച്ചിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞെങ്കിലും വിവാഹബന്ധം തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ അവര്‍ക്കായില്ല. ധേരെയും അല്‍ത്താഫും പര്‍ഭാനിയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി പൂനെയിലാണ് ഇരുവരും താമസിക്കുന്നത്.
https://www.facebook.com/Malayalivartha