പെരുമഴയും കടല്‍ക്ഷോഭവും തീരപ്രദേശത്ത് ആശങ്ക

തീരപ്രദേശത്ത് ആശങ്കയായി പെരുമഴയും കടല്‍ക്ഷോഭവും. ജില്ലയില്‍ തൃക്കണ്ണാട് കടപ്പുറം കടുത്ത കടല്‍ക്ഷോഭമാണ് നേരിടുന്നത്. ക്രമം തെറ്റി വന്ന കാലാവസ്ഥയില്‍ മേയ് അവസാനത്തെ പെരുമഴയും കടല്‍ക്ഷോഭവും മൂലം തീരദേശം നിശ്ചലമായിരുന്നു. പിന്നീടിങ്ങോട്ട് കാലവര്‍ഷം ശക്തിപ്രാപിച്ചപ്പോള്‍ ഏറ്റവും അധികം ദുരിതംനേരിട്ടതും തീരമേഖലയാണ്. ജില്ലയില്‍ മഞ്ചേശ്വരം മുതല്‍ വലിയപറമ്പ് വരെയുള്ള 87.65 കിലോമീറ്റര്‍ തീരമേഖലയില്‍ കടല്‍ക്ഷോഭം കഠിനമാണ്. ഇവിടങ്ങളില്‍ അവശേഷിച്ച 10 കിലോമീറ്ററില്‍ കടല്‍ഭിത്തികളെല്ലാം കടലടുത്തു.
കടല്‍ഭിത്തികള്‍പോലും ഇപ്രാവശ്യത്തെ കടല്‍ക്ഷോഭത്തെ തടുത്തുനിര്‍ത്താനായില്ല. ശാസ്ത്രീയമായും അശാസ്ത്രിയമായും നിര്‍മിച്ച കടല്‍ഭിത്തികളെല്ലാം ഇപ്പോള്‍ കടലെടുത്തുകൊണ്ടിരിക്കുന്നത് തീരമേഖലയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നു്. വലുതും ചെറുതുമായ കരിങ്കല്ലുകള്‍കൊണ്ട് നിര്‍മിച്ച ഒരു കടല്‍ഭിത്തിയും തീരസംരക്ഷണത്തിന് ചേരുന്നില്ല
ഇപ്പോള്‍ പെയ്യുന്ന പെരുമഴയിലെ കടല്‍ക്ഷോഭംമൂലം തീരം ഇതിനകംതന്നെ വിവിധ സ്ഥലങ്ങളിലായി 50 മുതല്‍ 300 മീറ്ററുകളോളം കടലെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഇത്രയും രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നതെന്ന് തീരവാസികള്‍ .
https://www.facebook.com/Malayalivartha