കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ഒരു വര്‍ഷം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതാണ്
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ഒരു വര്‍ഷം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ . അടുത്ത വര്‍ഷം ഏപ്രില്‍ വരെയാണ് പദ്ധതി കാലാവധി നീട്ടിയത്.
ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതാണ് സിഎംഇഡിപി. പദ്ധതിയിലെ വായ്പാപരിധി നിലവിലെ രണ്ടു കോടി രൂപയില്‍ നിന്ന് അഞ്ചു കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു.
വായ്പ പലിശയില്‍ അഞ്ചു ശതമാനം സബ്സിഡിയാണ്. ഇതില്‍ മൂന്നു ശതമാനം സര്‍ക്കാരും രണ്ടു ശതമാനം കെഎഫ്സിയും വഹിക്കും. ആറു ശതമാനം പലിശ മാത്രം സംരംഭകന്‍ നല്‍കിയാല്‍ മതിയാകും. പദ്ധതിയില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി 50ല്‍ നിന്ന് 60 ആയി ഉയര്‍ത്തി. ഈ വര്‍ഷം പദ്ധതിയില്‍ 500 സംരംഭങ്ങള്‍ക്കുകൂടി വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.
"
https://www.facebook.com/Malayalivartha