25 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്ന 25 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. ഉല്ലു, ആള്‍ട്ട് ബാലാജി, ബിഗ് ഷോട്ട്‌സ് ആപ്പ്, ദേശി ഫ്‌ലിക്‌സ്, ബൂമെക്‌സ് , നവരസ ലൈറ്റ് , ഗുലാബ് ആപ്പ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്. ഈ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും ആപ്പുകളും അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ ഇവയുടെ പ്രദര്‍ശനം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഒ.ടി,ടി , സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ െ്രെപം, ഉല്ലു, ആള്‍ട്ട്, എ്ക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യു ട്യൂബ് എന്നിവയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് വിഷയം എക്‌സിക്യുട്ടിവിന്റെയും നിയമ നിര്‍മ്മാണ സഭയുടെയും പരിധിയിലാണെന്ന് വ്യക്തമാക്കി. ഇതോടെയാണ് സര്‍ക്കാര്‍ തന്നെ നടപടിയുമായി രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha