പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്ക് ചിലവായത് കോടികള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്ക് ചിലവായ തുകയുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ആണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. ഇത് പ്രകാരം അഞ്ച് വര്‍ഷത്തെ വിദേശയാത്രകള്‍ക്ക് ചിലവായത് 362 കോടി രൂപയാണ്.
2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി ചെയ്ത യാത്രകള്‍ക്ക് ചിലവായ തുകയാണ് 362 കോടി രൂപ. ഇതില്‍ 2025ല്‍ മാത്രം 67 കോടി രൂപയാണ് ചിലവായത്. ഈ വര്‍ഷം ഏറ്റവും ചിലവേറിയ യാത്ര പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് യാത്രയായിരുന്നു.
25 കോടി രൂപയാണ് ചെലവായത്. 16 കോടി ചിലവായ യുഎസിലേക്കുള്ള യാത്രയാണ് രണ്ടാമത്. 2024ല്‍ പ്രധാനമന്ത്രി 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ആകെ ചിലവായ തുക 109 കോടി രൂപയാണ്. 2023ല്‍ 93 കോടി രൂപയും 2022, 2021 എന്നീ വര്‍ഷങ്ങളില്‍ യഥാക്രമം 55.82 കോടി, 36 കോടി എന്നിങ്ങനെയാണ്.
https://www.facebook.com/Malayalivartha